തൊഴിൽ സേന രൂപവത്കരിക്കും

മുളങ്കുന്നത്തുകാവ്: കേരളത്തി​െൻറ നഷ്ടപ്പെട്ട പച്ചപ്പും കാർഷിക സംസ്കൃതിയും തിരിച്ചുപിടിക്കാൻ കർഷകതൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ തൊഴിൽ സേന രൂപവത്കരിക്കുമെന്ന് കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജോ. സെക്രട്ടറി എം.വി. ഗോവിന്ദൻ. രണ്ടുലക്ഷം തൊഴിലാളികളെ ഇതിനായി പരിശീലിപ്പിക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കാർഷിക രംഗത്തേക്ക് വരണമെങ്കിൽ രംഗത്തെ ആധുനികവത്കരിക്കണം. ഇതിനാവുന്ന തരത്തിലാണ് തൊഴിൽ സേന രൂപവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽസേന സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ആർ. ബാൽ സംസ്ഥാന രേഖ അവതരിപ്പിച്ചു. ഡോ. എം.എൻ. സുധാകരൻ, എം.ആർ. അനൂപ്കിഷോർ എന്നിവർ ക്ലാസെടുത്തു. സി.ബി. ദേവദർശൻ, കോമളകുമാരി, ലളിത ബാലൻ, വേലായുധൻ പള്ളിക്കുന്ന്, ടി.കെ. വാസു, വി. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.