ചാലാടി-പഴംകോൾപാടം നികത്താൻ പഞ്ചായത്ത് കൂട്ട്

തൃശൂര്‍: അരിമ്പൂരിലെ ചാലാടി-പഴംകോള്‍പാടം നികത്താൻ അരിമ്പൂർ പഞ്ചായത്ത് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന്. പാടം നികത്തുന്നതിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും അരിമ്പൂരിലെ പരിസ്ഥിതി പ്രവർത്തക സംഘടനയായ അരിമ്പൂർ പാഠശാലയും കഴിഞ്ഞവർഷം പ്രതിഷേധിച്ചപ്പോൾ മന്ത്രി വി.എസ്. സുനിൽകുമാർ വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന്, നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞ ആഗസ്റ്റ് ആറിന് കലക്ടർ ഉത്തരവിട്ടു. നാല് ദിവസത്തിനകം മണ്ണ് നീക്കാനായിരുന്നു ഉത്തരവ്. ചെയ്തില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്വത്തിൽ നീക്കി െചലവായ തുക റവന്യു റിക്കവറിയിലൂടെ ഈടാക്കാനും നിർദേശിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് പഞ്ചായത്ത് നടപ്പാക്കിയില്ല. മാസങ്ങൾക്ക് മുമ്പ് ഭൂവുടമ ഹൈകോടതിയെ സമീപിച്ച് കലക്ടറുടെ ഉത്തരവിന് സ്റ്റേ സമ്പാദിക്കുകയും പഞ്ചായത്തിനോട് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയില്ല. രണ്ട് മാസം മുമ്പ് ഭൂവുടമകൾക്ക് നൽകിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് പാഠശാല സംഘടനയും ഹൈകോടതിയെ സമീപിച്ചതിൽ വീണ്ടും പഞ്ചായത്തിനോട് റിപ്പോർട്ട് ചോദിച്ചു. ഇതിലും റിപ്പോർട്ട് നൽകിയിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് പഞ്ചായത്തിനോട് വിവരാവകാശ പ്രകാരം വിശദീകരണം ചോദിച്ചതിൽ നടപടികൾ പുരോഗമിക്കുന്നുവെന്നായിരുന്നു മറുപടി. മന്ത്രി സുനിൽകുമാർ നേരിട്ട് സന്ദർശിച്ചാണ് നിലം നികത്തലിനെതിരെ നടപടി നിർദേശിച്ചത്. മന്ത്രിയുടെയും കലക്ടറുടെയും നിർദേശങ്ങൾ അട്ടിമറിച്ച് നിലം നികത്തുന്ന ഭൂവുടമകൾക്ക് പഞ്ചായത്ത് കൂട്ടുനിൽക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഹൈകോടതിയിലെ സ്റ്റേ നീക്കാൻ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച്, നിലംനികത്താൻ മൗനാനുവാദം നൽകുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരും കർഷകരും പാഠശാല പരിസ്ഥിതി സംഘടനയും വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.