തൃശൂർ: നഗരത്തിലെ കരുണാകരൻ നമ്പ്യാർ റോഡ് ഇന്ന് കാണുന്ന വിസ്തൃതിയിലായതിന് പിന്നിൽ എ.എം. പരമെൻറ പങ്ക് നിർണായകമായിരുന്നു. റോഡ് ഇത്രയും വീതി കൂട്ടാനുള്ള തീരുമാനത്തെ അന്ന് പലരും കളിയാക്കിയിരുന്നു. ഇന്നിപ്പോള്‍ നഗരത്തിലെ ഏറ്റവും മികച്ച റോഡുകളിലൊന്നാണിത്. പരമൻ സംസ്ഥാന, ദേശീയ നേതാവൊന്നുമായിട്ടില്ല. പക്ഷേ, ജില്ലയിലെ രാഷ്ട്രീയ കാരണവരായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ രാഷ്ട്രീയക്കാരും പരമന് ഈ 'കാരണവർ'സ്ഥാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുംമുമ്പേ സ്ഥാനാർഥികൾ പരമനെ കാണാനെത്തുമായിരുന്നു. ഇടവേളക്ക് ശേഷം ജില്ലക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ച കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മന്ത്രിമാരും പദവിയേറ്റെടുക്കും മുമ്പ് ഈ കാരണവരെ കാണാനെത്തിയിരുന്നു. എ.എം. പരമൻ കൗൺസിലർ എന്നതിനപ്പുറം നഗരസഭ ചെയർമാനോ, വൈസ് ചെയർമാനോ ആയിരുന്നില്ല. പക്ഷേ തൃശൂർ നഗരത്തിെൻറ വികസനത്തിലും വളർച്ചയിലും അദ്ദേഹത്തിെൻറ പങ്ക് വലുതാണ്. വടക്കേ ബസ്സ്റ്റാന്‍ഡ്, മുനിസിപ്പല്‍ കെട്ടിടങ്ങള്‍, ശക്തന്‍ നഗര്‍ അങ്ങനെ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചതിൽ അദ്ദേഹത്തിെൻറ ഇടപെടൽ ഉണ്ടായിരുന്നു. തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏൽപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങളും അക്കാലത്തുണ്ടായി. മൂന്ന് പതിറ്റാണ്ടോളമാണ് തൃശൂർ നഗരസഭ കൗൺസിലറായിരുന്നത്. പൂങ്കുന്നം ഉൾപ്പെടുന്ന പ്രദേശത്ത് മറ്റാര് മത്സരിച്ചാലും വിജയിക്കില്ല, പരമനാണെങ്കിൽ വോട്ട് ചോദിച്ച് ചെല്ലുക പോലും വേണ്ട. വർഷങ്ങൾക്കിപ്പുറം പൂങ്കുന്നത്തിനും രാഷ്ട്രീയത്തിനും ആളുകൾക്കും മാറ്റം സംഭവിച്ചുവെങ്കിലും പരമേട്ടൻ പറഞ്ഞാൽ ആളുകൾക്ക് ഇപ്പോഴും അതായിരുന്നു രാഷ്ട്രീയം. സി.സി. ജോർജ്, തേറാട്ടില്‍ ജെ. ആൻറണി, ക്യാപ്റ്റന്‍ എ.എം. മേനോന്‍ തുടങ്ങിയവരായിരുന്നു അന്ന് ചെയര്‍മാന്മാര്‍. ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പ്രതിഷേധവും ബഹളവും ഇറങ്ങിപ്പോക്കും നടക്കുന്ന നഗരസഭയിൽ, അന്ന് അനാവശ്യ രാഷ്ട്രീയ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.