എത്ര കിട്ടിയാലുമില്ല കാര്യം, വൃത്തികേട്​ അതേപടി...

തൃശൂർ: മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് ഫണ്ട് മുൻകൂർ കിട്ടിയിട്ടും തദ്ദേശ സ്ഥാപനങ്ങൾ മെെല്ലപ്പോക്കിൽ. കാലവർഷം ശക്തമായിട്ടും ശുചീകരണം പേരിലൊതുങ്ങി. പതിവിൽനിന്ന് വ്യത്യസ്തമായി ശുചിത്വ മിഷനാണ് ഇത്തവണ ഫണ്ട് മുൻകൂറായി നൽകിയത്. ഒാരോ വാർഡിനും 10,000 രൂപ ക്രമത്തിൽ 16 കോടിയോളം രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ജില്ലയിലെ കോർപറേഷൻ, നഗരസഭ, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 1794 വാർഡുകളിലും 10,000 രൂപ വീതമാണ് ലഭിച്ചത്. ഇതു കൂടാതെ എൻ.ആർ.എച്ച്.എം ഫണ്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നു. ശുചീകരണപ്രവർത്തനം പേരിനു പോലും പലയിടത്തും നടക്കാത്തതാണ് ഇപ്പോഴത്തെ നേർക്കാഴ്ച. മുടങ്ങാതെ ഫണ്ട് ലഭിക്കുന്നതൊഴിച്ചാൽ പ്രവർത്തങ്ങളെല്ലാം പാളുകയാണ്. റോഡരികിൽ കുന്നുകൂടുന്ന മാലിന്യം പോലും നീക്കാത്ത സ്ഥിതിയാണ് നഗരങ്ങളിൽ കാണുന്നത്. നഗരസഭ സെക്രട്ടറിമാർ ഓരോ വാർഡിലുമെത്തി മാലിന്യനീക്കം നിരീക്ഷിക്കണമെന്ന സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ല. പകർച്ചവ്യാധി പ്രതിരോധിക്കണമെന്ന ലക്ഷ്യത്തിലാണ് ഇത്തവണ ശുചിത്വ മിഷൻ ഫണ്ട് മുൻകൂറായി നൽകിയത്. നേരത്തെ വിനിയോഗത്തി​െൻറ എസ്റ്റിമേറ്റ് നൽകുമ്പോഴാണ് പണം ലഭിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉൾെപ്പടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ, തുകക്കനുസരിച്ച് പ്രവർത്തനങ്ങൾ നടക്കാത്തതും താഴെത്തട്ടിലെ ക്രമക്കേടുകളും എല്ലാ വർഷവും പരാതിക്കിടയാക്കിയിരുന്നു. അനുവദിച്ച തുകക്ക് അനുബന്ധമായ പ്രവർത്തനങ്ങൾ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും നടന്നിട്ടില്ല. ശുചീകരണത്തി​െൻറ പണവിനിയോഗവും വാർഡിലെ പ്രവർത്തനങ്ങളും തമ്മിൽ പരിശോധിക്കുന്ന ഓഡിറ്റിങ് സാധാരണയായി നടത്താറില്ല. ആരോഗ്യ വകുപ്പ് നൽകിയ പണം എങ്ങനെ െചലവഴിച്ചു എന്നതിനെക്കുറിച്ചും ആഴത്തിലുള്ള ഓഡിറ്റിങ് നടക്കാറില്ല. വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ല ഭരണകൂടം നടത്തുന്ന അവലോകന യോഗമല്ലാതെ താഴെത്തട്ടിൽ കാര്യമായ നിരീക്ഷണമില്ലാത്തതാണ് മഴക്കാലപൂർവ ശുചീകരണത്തി​െൻറ പേരിലുള്ള ക്രമക്കേടിനും അനാസ്ഥക്കും വഴിയൊരുക്കുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മിക്കതിലും വാർഡ് തല ശുചിത്വ സമിതികൾ ജനകീയ പങ്കാളിത്തത്തോടെ ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ- ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം വിദ്യാഭ്യാസം, നഗരകാര്യം, ജലവിഭവം, സാമൂഹികനീതി, മൃഗസംരക്ഷണം, കൃഷി, പൊതുമരാമത്ത്, തൊഴിൽ, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനവും ഏകോപനവും താഴെത്തട്ടിൽ ഉറപ്പ് വരുത്തണമെന്നായിരുന്നു നിർദേശം. വാർഡ് തലത്തിൽ ശുചിത്വ സ്ക്വാഡുകൾ രൂപവത്കരിച്ച് ശുചിത്വ മാപ്പിങ്, വാർഡ് തല കർമപരിപാടികളുടെ ആസൂത്രണം എന്നിവ നടത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. ദുരന്ത നിവാരണ വകുപ്പി​െൻറ നിർദേശങ്ങളും നടപ്പായില്ല തൃശൂർ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ദുരന്ത നിവാരണ വകുപ്പി​െൻറ മാർഗനിർദേശങ്ങളും പാലിക്കപ്പെടുന്നില്ല. എല്ലാ ജില്ലകളിലും ഹരിതകേരളം, തൊഴിലുറപ്പ് പദ്ധതികൾ ഉപയോഗിച്ച് കുളങ്ങളും തോടുകളും കിണറുകളും ഉൾെപ്പടെ ജലേസ്രാതസ്സുകൾ ശുദ്ധമാക്കാനും പരമാവധി ജലസംഭരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇത് നടപ്പായില്ല. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാൻ തീരുമാനമെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അപകടകരം, അടിയന്തരമായി മാറ്റേണ്ടത് എന്ന് കണ്ടെത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിക്കാൻ അനുമതി നൽകുന്നതിന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസർ, പ്രദേശത്തെ വനം റേഞ്ച് ഓഫിസർ എന്നിവർ അടങ്ങുന്ന സമിതിക്കാണ് ചുമതല. ഇത്തരം സമിതികളുടെ രൂപവത്കരണം പോലും പലയിടത്തും നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.