രക്തദാന സേനയുമായി ഡി.സി.സി

തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി രക്തദാന സേന രൂപവത്കരിക്കുന്നു. ഡി.സി.സിയുടെ കീഴിലുള്ള 'ടാസ'യുടെ നേതൃത്വത്തിലാണ് 'ജീവൻ രക്ഷിക്കാൻ രക്തസമർപ്പണം' പദ്ധതി. രക്തം ദാനം ചെയ്യാൻ സന്നദ്ധതയുള്ള 50,000 രക്തദാതാക്കളുടെ പട്ടിക ഇൗ മാസം 14ന് പ്രസിദ്ധീകരിക്കും. ഡി.സി.സി ഓഫിസിലെ ലൈബ്രറിയിൽ രക്തദാതാക്കളുടെ ഡയറക്ടറി സൂക്ഷിക്കും. ജില്ലയിൽ എവിടെ നിന്നും 24 മണിക്കൂറും വിളിക്കാനുള്ള സൗകര്യമുണ്ട്. 14ന് രാവിലെ ഒമ്പതിന് ഡി.സി.സി ഓഫിസിൽ ബോധി ഇന്ത്യ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയവും രക്തദാനവും നടക്കും. രക്തദാന സേനയിൽ അംഗമാകാൻ താൽപര്യമുള്ളവർ 9745509466, 8281318845 നമ്പറുകളിൽ വിളിക്കണമെന്ന് ടാസ ചെയർമാൻ കെ. അജിത്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.