എ.എം. പരമന്​ അന്ത്യാഞ്​ജലി അർപ്പിക്കാൻ ആയിരങ്ങൾ

തൃശൂർ: എ.എം. പരമന് അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളെത്തി. പൂങ്കുന്നത്തെ വീട്ടിലും സി.പി.ഐ ജില്ല ആസ്ഥാനമന്ദിരമായ കെ.കെ. വാര്യർ സ്മാരകത്തിലും സംസ്കാര ചടങ്ങുകൾ നടന്ന ശാന്തിഘട്ടിലും നിരവധിപേരെത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി എ.സി. മൊയ്തീനും വേണ്ടി എ.ഡി.എം സി. ലതികയും ജില്ല ഭരണകൂടത്തിനു വേണ്ടി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷും പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവിന് വേണ്ടി യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരിയും ജില്ല കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി മുൻ മേയർ ഐ.പി. പോളും പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സി.പി.ഐ ദേശീയ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി െക.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ്, അസി. സെക്രട്ടറിമാരായ കെ. ബാലചന്ദ്രൻ, ടി.ആർ. രമേഷ്കുമാർ, എ.ഐ.ടി.യു.സി സെക്രട്ടറി എ.എൻ. രാജൻ, കെ.ജി. ശിവാനന്ദൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ, യു.പി. ജോസഫ്, പി.കെ. ഷാജൻ, സേവ്യർ ചിറ്റിലപ്പിള്ളി, എം.എം. വർഗീസ്, കെ.വി. ഹരിദാസ്, കെ.വി. പീതാംബരൻ, മുൻ എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ഇ.വി. കൃഷ്ണൻ നമ്പൂതിരി, മുരളി കോളങ്ങാട്ട്, ടി.എൻ. ചന്ദ്രൻ, എൻ.സി.പി നേതാവ് എ.വി. വല്ലഭൻ, സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, സി.പി.ഐ പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ്, പി.പി. സുനീർ, പി. രാജു, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സി.വി. കുര്യാക്കോസ്, വ്യവസായി സുന്ദർ മേനോൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. വ്യവസായി സി.കെ. മേനോന് വേണ്ടി ഹരിദാസ് പുഷ്പചക്രം സമർപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാരണവർ -മന്ത്രി സുനില്‍കുമാര്‍ തൃശൂർ: എ.എം. പരമ​െൻറ വിയോഗത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാരണവരെയാണ് നഷ്ടമായതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തൊഴിലാളി സംഘടനകളെയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലത്തും ഓർമിക്കപ്പെടുമെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.