തൃശൂർ: 'എ പ്ലസിെൻറയും അനുമോദനത്തിെൻറയും പേരിൽ ആരും ഫ്ലക്സ് വെക്കരുത്...' ഒരു കൂട്ടം വിദ്യാർഥികൾ ഇൗ അഭ്യർഥനയുമായി തെരുവിലേക്കും വിദ്യാലയങ്ങളിലേക്കും ഇറങ്ങുകയാണ്. അരിമ്പൂർ പാഠശാല പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിലാണ് ഫ്ലക്സിനെതിരെ കാമ്പയിൻ തുടങ്ങുന്നത്. എ പ്ലസിെൻറയും ഉന്നത വിജയത്തിെൻറയും പേരിൽ തെരുവുകളിൽ ഉയരുന്ന ഫ്ലക്സുകൾ പരിസ്ഥിതിക്ക് നാശമുണ്ടാക്കുമെന്നും മണ്ണിനെ വിഷമയമാക്കരുതെന്നും വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ കാമ്പയിനിൽ ആവശ്യപ്പെടുന്നു. അർബുദ നിർണയ ക്യാമ്പുകളും അവയവദാന പ്രചാരണങ്ങളും കൊണ്ട് ഇത് നേരിടാനാവില്ല. വരാൻ പോകുന്ന പാരിസ്ഥിതിക ദുരന്തം നേരിടാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന് കാമ്പയിെൻറ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ ലഘുലേഖയിൽ പറയുന്നു. 15ന് തൃശൂരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ഒത്തുകൂടലിൽ കാമ്പയിെൻറ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ ഹരിത, ഊർജ ക്ലബ് അംഗങ്ങൾ, എൻ.എസ്.എസ് അംഗങ്ങൾ എന്നിവരും പരിസ്ഥിതി ശാസ്ത്രജ്ഞരും എഴുത്തുകാരുമെല്ലാം ഒത്തുകൂടലിൽ പെങ്കടുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.