തൃശൂർ: കെ.എസ്.ഇ.ബിയിൽ വൈദ്യുതി റഗുലേറ്ററി കമീഷൻ കൈകൊണ്ട മാതൃകയിൽ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ പ്രശ്നങ്ങളും പരിഹാരവും പഠിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഐ.െഎ.എമ്മിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കൗൺസിലർ സ്മിനി ഷിജോ വൈദ്യുതി റഗുലേറ്ററി കമീഷന് നിവേദനം നൽകി. വൈദ്യുതി വിഭാഗത്തെ കാര്യക്ഷമമാക്കാനും കുറഞ്ഞ െചലവിൽ മികച്ച സേവനം ലഭ്യമാക്കാനും കമീഷെൻറ സ്വമേധയാ ഇടപെടൽ അനിവാര്യമാണെന്നും നിേവദനത്തിൽ പറഞ്ഞു. വൈദ്യുതി വിഭാഗത്തിലെ വിവിധ പ്രശ്നങ്ങളിൽ കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ഇടപെടലുകൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കമീഷനെ സമീപിക്കുന്നതെന്ന് സ്മിനി വ്യക്തമാക്കി. കെ.എസ്.ഇ.ബിയിലെ മാനദണ്ഡമനുസരിച്ച് കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ ആവശ്യമായ തസ്തികകൾ പുനർനിർണയം നടത്തണം. 60-70 ജീവനക്കാർ വേണ്ടിടത്ത് 209 പേരുണ്ട്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. സർക്കാർ അംഗീകരിച്ചത് 99 തസ്തിക മാത്രമാണ്. ബാക്കി നിയമനങ്ങൾ നിയമ വിരുദ്ധമാണ്. കമീഷനേയും കൗൺസിലിനേയും പറ്റിക്കാൻ തെറ്റായ കണക്കുകൾ നൽകിയ വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. സപ്ലൈ കോഡ് അനുസരിച്ച് 1000 കെ.വി വരെ കോർപറേഷൻ െചലവിൽ കണക്ഷൻ നൽകണമെന്നിരിക്കേ ഉപഭോക്താക്കളുടെ െചലവിൽ നിയമവിരുദ്ധമായി ഈടാക്കിയ തുക തിരിച്ച് നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.