രബീഷിന്​ എത്രയും വേഗം സഹായമെത്തണം

തൃശൂർ: തൈക്കാട്ടുശ്ശേരി വീട്ടിൽ രവീന്ദ്ര​െൻറ മകൻ രബീഷ് കുമാർ (38) കോഴിക്കോട്ട് സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. നിരന്തരം രോഗാവസ്ഥയിലായതോടെ കഴിഞ്ഞ ജനുവരിയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധനക്ക് ചെന്നത്. രണ്ടു വൃക്കകളും ഏതാണ്ട് പൂർണമായും പ്രവർത്തനരഹിതമാണെന്ന് പരിശോധനയിൽ കണ്ടെത്തി. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും അതുവരെ ഡയാലിസിസിനും മെഡിക്കൽ കോളജിലെ വൃക്കരോഗ ചികിത്സാ വിഭാഗം നിർദേശിച്ചു. അതോടെ പണി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഭാര്യയും അഞ്ച്, ആറ് വയസ്സുള്ള കുട്ടികളുമൊത്ത് വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ ഭാര്യയും മക്കളുമൊത്ത് വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്. ഭാര്യക്ക് ജോലിയില്ല. പഠന ചെലവ് ഉദാരമതികളായ നാട്ടുകാർ ഏറ്റെടുത്തതിനാൽ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്നുണ്ട്. എറണാകുളത്തെ ആശുപത്രിയിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിക്കുന്നത്. ദാതാവിനെ കണ്ടെത്തണം. ശസ്ത്രക്രിയക്ക് ഉൾപ്പെടെ 20 ലക്ഷത്തോളം രൂപ ചെലവ് വരും. അത്രയും തുക സ്വരൂപിക്കണം. ഇതിെനാന്നും നിർവാഹമുള്ള അവസ്ഥയിലല്ല രബീഷി​െൻറ ജീവിതം. കെ. രാജൻ എം.എൽ.എ രക്ഷാധികാരിയായി കോർപറേഷൻ കൗൺസിലർ ബിന്ദു കുട്ടൻ (ചെയർപേഴ്സൻ), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ ഷോബി (ൈവസ് ചെയർപേഴ്സൻ), ടോമി കല്ലൂക്കാരൻ (ജനറൽ കൺവീനർ), സന്ദീപ് മഹാദേവൻ (ട്രഷറർ) എന്നിവരുൾപ്പെട്ട 'രബീഷ് ചികിത്സാ സഹായനിധി'രൂപവത്കരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് ഒല്ലൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0060053000039984. െഎ.എഫ്.എസ് കോഡ്: എസ്.െഎ.ബി.എൽ 0000060. ഫോൺ: 90742 25948.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.