തൃശൂര്‍: വ്രതം ഒരു പരിചയാണ്. ദാരിദ്ര്യത്തെ സമൂഹത്തിൽനിന്ന് തുരത്താനുള്ള പരിച. അതുകൊണ്ട് തെന്ന ദേഹേച്ഛയെ പ്രതിരോധിക്കുന്നതിനൊപ്പം അത് സമൂഹത്തിെൻറ വളർച്ചയെകൂടി ലക്ഷ്യമിടുന്നു. സഹോദരെൻറ വിശപ്പ് തെൻറ കൂടിയാണെന്ന തിരിച്ചറിവ് നൽകുന്നു. അതെ, വിശപ്പിനെ തുരത്താനുള്ള സോഷ്യൽ എൻജിനീയറിങാണ് നോമ്പിെൻറ സാമൂഹികത. ബന്ധങ്ങളിൽ അന്യവത്കരണം ഏറുന്ന ഇൗ ഉൗഷരകാലത്ത് വൈവിധ്യങ്ങളെ ഒരുചരടില്‍ കോര്‍ക്കുന്ന സൗഹൃദവും കൂടിയായി മാറുകയാണ് വ്രതം. ഇൗ വൈവിധ്യം പിന്നീട് സാമൂഹിക മാറ്റത്തിെൻറ കൂടി അടിത്തറയാവുന്നു. ഒാരോ നാട്ടിലും വിശപ്പിനെ തുരത്താൻ ആയില്ലെങ്കിൽ റമദാനിെൻറ മാനവികതയാണ് ചോദ്യചിഹ്നമാവുന്നത്. അയല്‍വാസികളും ഒപ്പം ജോലിചെയ്യുന്നവരുമൊക്കെ വട്ടംകൂട്ടിയുള്ള നേമ്പുതുറയുടെ സൗഹൃദമാനം ഇതുകൂടിയാവണം. ഇൗ ഒന്നാവൽ സമൂഹനന്മക്കുള്ള നീക്കിയിരിപ്പായി മാറേണ്ടതുണ്ട്. വ്രതത്തിെൻറ ദിനങ്ങളില്‍ വന്നുപോയ പോരായ്മകള്‍ക്ക് സമൂഹത്തില്‍നിന്ന് വിശപ്പിനെ തുരത്തുകയാണ് പരിഹാരം. അതിനവൻ ഫിത്തര്‍സക്കാത്ത് വിതരണം ചെയ്യും. പെരുന്നാൾ ദിനത്തിൽ തെൻറ ചുറ്റുവട്ടത്തിലാരും വിശന്നിരിക്കരുതെന്നാണ് ഫിത്തര്സക്കാത്തിെൻറ താൽപര്യം. അതെ വ്യക്തിയുടെ ആത്മീയ സമൃദ്ധിക്കൊപ്പം സാമൂഹികവളര്‍ച്ചയും കൂടി സാധ്യമാവുേമ്പാഴാണ് വ്രതം പരിവർത്തനം സൃഷ്ടിക്കുകയുള്ളൂ. കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും ഇരു പത്തുകള്‍ താണ്ടി വ്രതത്തിെൻറ ആത്മാവ് തേടിയുള്ള പ്രയാണത്തിനൊടുവിൽ ഇൗ സാമൂഹികതയെ പൂൽകാനാവണം. ദാരിദ്ര്യത്താൽ എന്നും നോമ്പ് എടുക്കുന്നവർക്ക് 'പെരുന്നാൾ'ഒരുക്കാനായാൽ മാത്രമേ വിണ്ണിലെ ശവ്വാൽപിറ കൂടുതൽ പ്രശോഭിതമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.