ജില്ലയിലെ പഞ്ചായത്തുകൾ​ ​െഎ.എസ്​.ഒ നിലവാരത്തിലേക്ക്​

തൃശൂർ: ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നു. 86 പഞ്ചായത്തുകളിൽ 20 എണ്ണത്തിന് മാത്രമാണ് നിലവിൽ െഎ.എസ്.ഒ സർട്ടിഫിക്കേഷനുള്ളത്. ബാക്കി പഞ്ചായത്തുകൾ ഇൗ വർഷംതന്നെ സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമമാണ് പഞ്ചായത്ത് വകുപ്പും കിലയും നടത്തുന്നത്. ഇതി​െൻറ ഭാഗമായുള്ള പരിശീലനം കിലയിൽ പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. കില ഡെപ്യൂട്ടി ഡയറക്ടർ പി.ബി. ഉഷ, അസി.ഡയറക്ടർ മാത്യു ആൻഡ്രൂസ്, സീനിയർ സൂപ്രണ്ട് വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാരും ഓഡിറ്റ് സൂപ്പർവൈസർമാരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. പഞ്ചായത്തുകളുടെ 2018-'19 വാർഷിക പദ്ധതി, മഴക്കാല ആരോഗ്യ ജാഗ്രതാ പരിപാടി, കുടിശ്ശിക നികുതി പിരിവ്, പഞ്ചായത്തുകളുടെ സോഫ്റ്റ്വെയർ വിന്യാസം എന്നിവ സംബന്ധിച്ച് അവലോകനവും നടത്തി. പദ്ധതി പ്രവർത്തനങ്ങളിലും നികുതി പിരിവിലും കഴിഞ്ഞ സാമ്പത്തിക വർഷം മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.