കൊടുങ്ങല്ലൂർ: വ്രതാനുഷ്ടാനത്തിെൻറ മാനവികത സാഹോദര്യത്തിെൻറയും പാരസ്പര്യത്തിെൻറയും ഇഫ്താറിൽനിന്ന് ഇനി സഹജീവി സ്നേഹത്തിെൻറ കാരുണ്യപ്രവാഹത്തിലേക്ക്. വ്രതനാളുകളുടെ അവസാനത്തെ പത്തിെൻറ ദിനങ്ങൾ ഒാരോന്നായി പിന്നിടാൻ തുടങ്ങിയതോടെ നാടെങ്ങും വിവിധ രീതിയിലുളള റിലീഫ് പ്രവർത്തനങ്ങളും സകാത് വിതരണവും സജീവമായി. വ്രതത്തിെൻറ അന്തസത്തയിൽ ആത്മീയ സംസ്കരണം പോലെ പ്രധാനമാണ് സമ്പത്തിെൻറ സംസ്കരണവും. സകാത് ഉള്ളവെൻറ കടമയും ഇല്ലാത്തവെൻറ അവകാശവുമാണ്. ജീവിത പ്രയാസം അനുഭവിക്കുന്നവർക്ക് ഒൗദാര്യം പോലയല്ല സഹായം നൽകേണ്ടത്. വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയുടെയും കാരുണ്യത്തിെൻറയും അന്തസത്ത പിറകെ സമ്പത്തിെൻറ സംസ്കരണത്തിലൂടെ കാരുണ്യ പ്രവാഹമായി സമൂഹത്തിലെ യാതന അനുഭവിക്കുന്ന മനുഷ്യരിലേക്ക് എത്തണം. സമ്പത്തിൽ നിന്നുള്ള നിശ്ചിത വിഹിതം പാവപ്പെട്ടവർക്ക് കൈമാറുേമ്പാഴാണ് അത് സംസ്കരിക്കപ്പെടുന്നത്. വാർഷിക വരുമാനത്തിെൻറ ചെലവ് കഴിച്ച് നീക്കിയിരിപ്പിെൻറ രണ്ടര ശതമാനമാണ് പൊതുവേ സക്കാത്തായി നൽകിവരുന്നത്. വർഷത്തിൽ ഒരിക്കൽ എപ്പോൾ വേണമെങ്കിലും സകാത് നൽകാമെങ്കിലും പുണ്യമാസമായ റമദാനിൽ നൽകുവാനാണ് വിശ്വാസികൾക്ക് താൽപര്യം. സകാത് വ്യക്തികളിൽനിന്ന് ശേഖരിച്ച് മഹല്ലുകളും സംഘടനകളും വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇതോടൊപ്പം ദാനധർമങ്ങളായി റിലീഫ് പ്രവർത്തനങ്ങളും മേഖലയിൽ സജീവമായി. ജാതി മതഭേദമന്യേ അർഹരായ ഏവരിലേക്കും റിലീഫ് എത്തിക്കുവാൻ സംഘടനകളും വ്യക്തികളും ശ്രദ്ധിക്കുന്നുണ്ട്. എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി ഇത്തവണയും 500 കുടുംബങ്ങൾക്ക് പുതുവസ്ത്രം നൽകി. എറിയാട് തണൽ പാലിയേറ്റിവ് പ്രവർത്തകർ വീടുകളിലെത്തി പരിചരിച്ചുവരുന്ന നിർധനരായ നൂറോളം രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പീപ്പിൾസ് ഫൗണ്ടേഷൻ കൊടുങ്ങല്ലൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ നിർധന കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ മേഖലയിൽ നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് കോതപറമ്പ് മഹല്ല് വെൽഫെയർ അസോസിയേഷനാണ് റമദാൻ റിലീഫിന് തുടക്കം കുറിച്ചത്. തീരദേശ മേഖലയിലെ വിവിധങ്ങളായ മഹല്ലുകളും, സംഘടനകളും, വ്യക്തികളും മറ്റും ഇഫ്താറും സക്കാത്തും ദാനധർമ്മങ്ങളുമായി പ്രവർത്തന നിരതരാണ്. മേഖലയിലെ ഇഫ്താറുകളിൽ വിവിധ സമുദായങ്ങൾക്കിടയിലുളള പാരസ്പര്യത്തിെൻറയും സാഹോദര്യത്തിെൻറയും ഇഴയടുപ്പത്തോടൊപ്പം കാരുണ്യത്തിെൻറ നിറവും പ്രകടമായി. ആൽഫ പാലിയേറ്റിവ് സംഘടിപ്പിച്ച കുടുംബ സംഗമത്തിലെ ഇഫ്താർ രോഗാവസ്ഥയിൽ കഴിയുന്നവർക്ക് കൂടി വേണ്ടിയുള്ളതായിരുന്നു. ചേരമാൻ ജുമാമസ്ജിദിൽ ഒരു ദിവസത്തെ നോമ്പുതുറ നഗരസഭ കൗൺസിലർ ഇ.വി. രമേശെൻറതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.