നഗരത്തിലെ വഴിയോര കച്ചവടം അവസാനിപ്പിക്കുന്നു

തൃശൂർ: നിരവധി തവണ പുനരധിവാസ േകന്ദ്രത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും കച്ചവടക്കാർ വഴങ്ങാത്ത സാഹചര്യത്തിൽ വഴിയോര കച്ചവടം അവസാനിപ്പിക്കാൻ കോർപറേഷൻ നിലപാട് കടുപ്പിക്കുന്നു. ഓണത്തിന് മുമ്പ് നഗരത്തിലെ വഴിയോര കച്ചവടം പൂർണമായും അവസാനിപ്പിക്കാനാണ് തീരുമാനം. നടപടികളിലേക്ക് കടക്കാൻ ആരോഗ്യം, പൊതുമരാമത്ത്, നഗരാസൂത്രണ വിഭാഗങ്ങൾക്ക് മേയർ നിർദേശം നൽകി. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വഴിയോരക്കച്ചവടക്കാരുടെ കണക്കെടുക്കുകയും ശക്തൻ നഗറിൽ പുനരധിവാസ കേന്ദ്രം ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ പുനരധിവാസത്തിന് തയാറാക്കിയ അർഹത പട്ടികയിൽ കോൺഗ്രസി​െൻറ നിയന്ത്രണത്തിലുള്ള വഴിയോര കച്ചവടക്കാർതന്നെ എതിർപ്പുയർത്തി. തുടർന്ന് പട്ടിക റദ്ദാക്കി. 2015ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശക്തൻ നഗറിൽ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ കംഫർട്ട് സ്റ്റേഷൻ, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കിയില്ല. ഈ പ്രവൃത്തികളും നേരത്തെ സജ്ജമാക്കിയതിനേക്കാൾ സ്ഥലസൗകര്യവും ഒരുക്കി പല തവണ കച്ചവടക്കാരോട് മാറാൻ നിർദേശം നൽകി. ഒരു ഘട്ടത്തിൽ ഒഴിപ്പിക്കൽ നടപടികളിലേക്കു വരെ കടെന്നങ്കിലും എതിർപ്പിെന തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇതിനിെട, അർഹരായ വഴിയോര കച്ചവടക്കാരെ സംബന്ധിച്ച പരിശോധന കോർപറേഷൻ പൂർത്തിയാക്കി. കച്ചവട കേന്ദ്രങ്ങളും വ്യാപാരികളെയും വീഡിയോയിൽ പകർത്തി. ഇതനുസരിച്ചാണ് ഇപ്പോൾ പുനരധിവാസം ഒരുക്കുന്നത്. അർഹത പട്ടികയിൽ 200 പേരാണ് ഉള്ളതെങ്കിലും 500 പേരെ വരെ പുനരധിവസിപ്പിക്കാൻ നിലവിലെ കേന്ദ്രത്തിന് കഴിയും. വഴിയോര കച്ചവടത്തിന് നിരോധനം ഏർപ്പെടുത്താതെയും നിർബന്ധപൂർവം മാറ്റാതെയുമുള്ള നടപടികളാണ് കോർപറേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.