കർഷക സമരത്തിന് കർഷക കോൺഗ്രസിെൻറ ഐക്യദാർഢ്യം

തൃശൂർ: കേന്ദ്രസർക്കാറി​െൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നൂറിലധികം കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രക്ഷോഭ സമരങ്ങൾക്ക് കർഷക കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യു.ഡി.എഫ് ജില്ല െചയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എ. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു. കൃഷി ഓഫിസർമാർ ഇല്ലാത്ത എല്ലാ കൃഷി ഭവനുകളിലും കൃഷി ഓഫിസർമാരെ നിയമിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രകൃതിക്ഷോഭത്താലും വന്യമൃഗശല്യത്താലും കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. ജൂലൈയിൽ ജില്ലാക്യാമ്പ് നടത്താൻ തീരുമാനിച്ചു. കർഷക കോൺഗ്രസ് ജില്ല ഭാരവാഹികളായ രവി പോലുവളപ്പിൽ, എം.ബി. സജീവ്, പി.സി. തോമസ്, എ.ജി. ജ്യോതിബസു, ഷീബ ജെയ്സൺ, കവിത സുരേഷ്, റാഫേൽ പൊന്നാരി, പോൾ പുല്ലൻ, എം.എഫ്. ജോയ്, പി.യു. ചന്ദ്രശേഖരൻ, സി.പി. ദേവസി, പി. സുരേഷ്, ടി.എൻ. ഉണ്ണികൃഷ്ണൻ, കെ. അരുൺ, എം.എ. ജോജു, പി.ടി. സുരേന്ദ്രൻ, ജോസ് കാവുങ്കൽ, പി.എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.