ജീവിത ദുരിതത്തിലെ താങ്ങും 'തണലും'

എറിയാട്: ജീവിതയാത്രക്കിടയിൽ മാറാരോഗവും ദാരിദ്ര്യവും ദുരിതം സമ്മാനിച്ചവരുടെ വെയിൽ വഴികളിൽ തണലേകി 'തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ'. ഏഴു വർഷം മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മൂവ്മ​െൻറ് ഓഫ് ഇസ്‌ലാം ട്രസ്റ്റും ഐഡിയൽ റിലീഫ് വിങ്ങും സംയുക്തമായി എറിയാട് കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ സേവന സംരംഭത്തി​െൻറ പ്രവർത്തനം ഇതിനകം തീരദേശത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്‌. അർബുദം, വൃക്കരോഗികൾ, ഹൃദ് രോഗികൾ ജീവിത സായന്തനത്തിൽ രോഗങ്ങളും പ്രായാധിക്യത്തി​െൻറ വിവശതകളും മൂലം കഷ്ടപ്പെടുന്നവർ തുടങ്ങി ഒട്ടേറെ പേർക്ക് ജാതി-മത സാമ്പത്തിക ഭേദമില്ലാതെ തണലി​െൻറ സേവനം ലഭിക്കുന്നുണ്ട്. നിലവിൽ 360 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണവും മരുന്നും ഭക്ഷണവും മറ്റും നൽകി വരുന്നു. സൗജന്യ ഡയാലിസിസ്, ആംബുലൻസ് സൗകര്യങ്ങളും നൽകുന്നു. ഇതിനായി ആഴ്ചയിൽ ആറു ദിവസവും സാന്ത്വന ചികിത്സയിൽ പ്രാവീണ്യം നേടിയ നഴ്സുമാർ വളൻറിയർമാർ എന്നിവർ വീടുകളിലെത്തും. തിരഞ്ഞെടുത്ത നിരാലംബരും നിർധനരുമായ രോഗീ കുടുംബങ്ങൾക്ക് മാസംതോറും ഭക്ഷണകിറ്റും നൽകുന്നുണ്ട്. രോഗീ കുടുംബങ്ങൾക്ക് തമ്മിൽ അടുത്തറിയാനും അനുഭവങ്ങൾ പങ്കുവെക്കാനുമായി കഴിഞ്ഞമാസം കുടുംബസംഗമവും സംഘടിപ്പിച്ചിരുന്നു. കാരുണ്യമതികളും സഹായമനസ്കരുമായവരിൽനിന്നും പ്രതിമാസ വരിസംഖ്യയായും റമദാനിലും മറ്റുമുള്ള സകാത്, സ്വദഖ വിഹിതവുമായി സ്വരൂപിക്കുന്ന തുകയാണ് പ്രവർത്തന ഫണ്ട്. ഇ.എ. അബ്ദുൽ ജബ്ബാർ (ചെയർമാൻ), കെ.എ. അബ്ദുൽ റഷീദ് (സെക്രട്ടറി), ടി.കെ. ഇഖ്ബാൽ (കോ ഓഡിനേറ്റർ) എന്നിവരാണ് സംഘടന സാരഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.