ചാവക്കാട്: ഷഫീഖ് ഫൈസി ഖത്തീബുമാർക്കിടയിലെ കവി. ഇതിനകം എഴുതി തീർത്തത് ആയിരത്തോളം കവിതകൾ. സമകാലിക വിഷയങ്ങളായ നിപ പനിയും ആസിഫയുംവരെ ഷഫീഖ് ഫൈസിയുടെ തൂലിക തുമ്പിൽ കവിതകളായിട്ടുണ്ട്. കടപ്പുറം അഞ്ചങ്ങാടി മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിൽ ഖത്തീബാണ്. ഇസ്ലാമിക ലോകത്ത് പണ്ഡിതന്മാരായ നിരവധി കവികളുണ്ടായിട്ടുണ്ട്. സൂഫി കവികളും തത്ത്വചിന്തകരുമെന്ന പോലെ. ഇസ്ലാമിക പ്രതിബിംബങ്ങളും അടയാളങ്ങളും ചേർത്തു വെച്ചുള്ള ആ കൂട്ടത്തിൽനിന്ന് ഏറെ വ്യത്യസ്ഥനാണ് ഷഫീഖ്. 'മുറ്റത്തെ മുല്ലയും മന്ദാരവും, പൂക്കളോരോന്നും മകളേ നിന്നെ മണക്കാൻ കാത്തിരിക്കുന്നു'വെന്ന് എഴുതുമ്പോൾ പ്രകൃതിയാവാനും 'കത്‌വയിലെ ഖബറിൽനിന്ന് അമ്മേ എന്നുറക്കെ വിളിക്കുന്നുവോ'എന്ന് പറയുമ്പോൾ സ്നേഹം കവിഞ്ഞൊഴുകുന്ന കവിയാകാനും ഷഫീഖിന് കഴിയുന്നത് ഈ വ്യത്യസ്ഥത കൊണ്ടാണ്. 'നിെൻറ കണ്ണുകളിലല്ലെ, ഞാൻ ഒളിച്ചിരുന്നത്! ഇനി ആ മിഴികൾ എവിടെ ഞാൻ പരതും?'എന്ന് കവി ചോദിക്കുമ്പോൾ ദുരഭിമാന കൊലക്ക് ഇരയായി കണ്ണുകൾ നഷ്ടപ്പെട്ട കെവിെൻറ ദയനീയതയും ആ മുഖം ഒരു നോക്ക് കാണാനെത്തിയ അവെൻറ ഭാര്യ നീനുവാകാനും ഈ രണ്ട് വരി കവിതയിലൂടെ ഷഫീഖിന് കഴിഞ്ഞിട്ടുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങൾക്കൊപ്പം ഫേസ് ബുക്കിലും ഷഫീഖിെൻറ കവിതകൾ പ്രസിദ്ധമാണ്. തിരഞ്ഞെടുത്ത കവിതകൾ പുസ്തകമാക്കണമെന്നത് കുറേ കാലത്തെ ആഗ്രഹമാണ്. അതിനുള്ള ശ്രമത്തിലാണ് ഈ കായംകുളത്തുകാരൻ. പരേതനായ മൂശാരശേരി അബ്ദുൽ അസീസ് മൗലവി-നദീറ ബീവി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനാണ് ഷഫീഖ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി റജീനയാണ് ഭാര്യ. ആദിൽ മുഹമ്മദ്, നബീൽ മുഹമ്മദ് എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.