ലക്ഷം ഗോളുമായി ജില്ല കോൺഗ്രസ്​ കമ്മിറ്റി

തൃശൂർ: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള 'തൃശൂർ ആർട്സ് സ്പോർട്സ് അസോസിയേഷൻ (ടാസ)' ലക്ഷം ഗോളുകൾ അടിക്കുന്നു. ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസി​െൻറ കലാ-കായിക വിഭാഗമായ 'ടാസ' യൂനിറ്റുകൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ഗോളുകൾ അടിക്കുന്നത്. തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ പ്രത്യേകം തയ്യാറാക്കുന്ന ഗോൾ പോസ്റ്റിൽ 13ന് ൈവകീട്ട് മൂന്ന് മുതൽ ആറുവരെ ജില്ലതല ഗോളടി മത്സരം നടത്തും. ഐ.എം. വിജയൻ നേതൃത്വം നൽകും. ദേശീയ-സംസ്ഥാന-ജില്ല ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ഫുട്ബാൾ കളിക്കാർക്കും ലോകകപ്പ് ഫുട്ബാളി​െൻറ വരവേൽപ്പ് ഉത്സവത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും ടാസ ജില്ല ചെയർമാൻ കെ. അജിത്കുമാറും അറിയിച്ചു. തേക്കിൻകാട് മൈതാനത്ത് ഒരുക്കുന്ന ഗോൾ പോസ്റ്റിൽ ഒരാൾക്ക് മൂന്ന് ഗോൾ അടിക്കാൻ അവസരം നൽകും. രണ്ട് ഗോൾ നേടുന്നവർക്ക് സമ്മാനം നൽകും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും, മുനിസിപ്പൽ-കോർപറേഷൻ പ്രദേശങ്ങളിലും 14, 15 തീയതികളിൽ വിവിധ മണ്ഡലങ്ങളിലെ 'ടാസ' ക്ലബുകൾ ലോക ഫുട്ബാളിനെ വരവേൽക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.