പ്രായം തളർത്താത്ത നോമ്പാവേശം

മാള: താച്ചി ഉമ്മക്കിത് തൊണ്ണൂറാമത്തെ നോമ്പ് കാലം. നാലാം വയസ്സിൽ നോമ്പു നോൽക്കാൻ ശീലിച്ച മാള നെയ്തകുടി തൈവളപ്പിൽ പരേതനായ അമ്മുവി​െൻറ സഹധർമ്മിണി താച്ചിക്ക് 94ാം വയസ്സിലുമുണ്ട് ആ കുഞ്ഞുനാളിലെ ചോരാത്ത ആവേശം. പഴയ കാലങ്ങൾ ഓർത്തെടുക്കാനും ഖുർആൻ പാരായണം നടത്താനും മറ്റാരുടെയും സഹായം താച്ചിക്ക് വേണ്ട. ''കാരക്കയും പച്ച വെള്ളവും പിന്നെ ചീരോ കഞ്ഞിയുമാണ് പഴയകാല വിഭവങ്ങൾ. ഇന്നു കാണുന്ന മാംസാഹാരങ്ങളൊക്കെ അന്നൊന്നും ആർക്കും പ്രിയപ്പെട്ടതല്ലായിരുന്നു. കാലം മാറിയതോടെ പലതിനും മാറ്റം വന്നു. ഭക്ഷണത്തേക്കാൾ ഇബാദത്തിലായിരുന്നു (ആരാധന) അന്നൊക്കെ ശ്രദ്ധിച്ചിരുന്നത്. അന്നും ഇന്നും നോമ്പി​െൻറ ക്ഷീണം അനുഭവപ്പെട്ടിട്ടില്ല ''- താച്ചി ഉമ്മ പറയുന്നു. പത്ത് മക്കളാണ് ഈ ഉമ്മക്കുള്ളത്. അഞ്ച് ആണും അഞ്ച് പെണ്ണും. ഇതിൽ ഒരു മകൾ വിട പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡൻറ് സുഹറ ബാവ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.