മാള, മതസൗഹാർദത്തിെൻറ ഈറ്റില്ലം

മാള: പുരാതന കാലത്ത് തുറമുഖമെന്ന് കരുതപെടുന്ന മാള മത സൗഹാർദത്തി​െൻറ ഈറ്റില്ലംകൂടിയാണ്. മാന്തെ പെരുന്തുറ എന്ന് ചരിത്ര രേഖകളിൽ കാണുന്ന നാട് മാളയാണെന്നും വിശ്വസിക്കപ്പെടുന്നു. ഭാരതത്തിലെ ആദ്യത്തെ മസ്ജിദ് കൊടുങ്ങല്ലൂരിൽ നിർമിച്ച ശേഷം മാളയിലാണ് രണ്ടാമത്തെ മസ്ജിദ് നിർമിക്കപ്പെട്ടത്. എ.ഡി. എട്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ് മാള മുഹ്യുദ്ദീൻ ജുമാമസ്ജിദ്. എന്നാൽ ഇന്ത്യയിലെ മൂന്നാമത്തെ പള്ളിയാണിതെന്നും ചരിത്ര രേഖകളിൽ കാണുന്നു. യഹൂദർ വന്നിറങ്ങിയ മാള കടവിനടുത്താണ് പള്ളി. കടവിൽനിന്ന് അതേദൂരം വടക്ക് മാറി ജൂതർ സിനഗോഗ് പണി കഴിപ്പിച്ചു. തോമാശ്ലീഹ വന്നിറങ്ങിയ കടവ് എന്ന പ്രത്യേകതകൂടി മാളക്കുണ്ട്. (എ.ഡി. 300). അഴീക്കോടിനു ശേഷം മാള അമ്പഴക്കാടാണ് ആദ്യത്തെ ക്രൈസ്തവ ദേവാലയം നിലവിൽ വന്നത്. ഇതിനു ശേഷം നിർമിച്ച (1840) മാള സ്റ്റൻസിലാവോസ് ഫെറോന ചർച്ച് മാള ടൗണിൽ തല ഉയർത്തി നിൽകുന്നു. ഫെറോനയുടെ തൊട്ടു മാറി ബ്രാഹ്മണർ അധിവസിക്കുന്ന കിഴക്കേ അങ്ങാടിയിൽ 265 വർഷത്തെ പഴക്കമുള്ള മുകുന്ദകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്. ഇങ്ങനെ നാല് ആരാധനാലയങ്ങൾ മാള അങ്ങാടിയോട് ചേർന്ന് നിൽക്കുന്നു. ഒരിക്കൽ പോലും മതസൗഹാർദത്തിന് നേരിയ പോറൽ ഏൽക്കരുതെന്ന് വിശ്വാസികൾക്ക് നിർബന്ധമുണ്ട്. പിൽകാലത്ത് നിരവധി ആരാധനാലയങ്ങൾ മാളയിലും പരിസര പ്രദേശങ്ങളിലും സജീവമായി ഉയർന്ന് വന്നിട്ടുണ്ട്. പാമ്പ് മേയ്കാട് മന, ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം, തൻകുളം മഹാദേവക്ഷേത്രം, സെ. തെരേസാസ് കോവേന്തപള്ളി, സമ്പാളൂർ തീർത്ഥാടന കേന്ദ്രം, പൊയ്യ സെ. അഫ്രേം ദേവാലയം, മാരേക്കാട് ജുമാമസ്ജിദ് എന്നിങ്ങനെ മാളയുടെ ഭാഗങ്ങളായ അഷ്ടമിച്ചിറ, അന്നമനട, പുത്തൻചിറ, കുഴൂർ, കുരുവിലശേരി, ഐരാണിക്കുളം തുടങ്ങിയ മേഖലകളിലായി നിരവധി ദേവാലയങ്ങൾ നിലനിൽക്കുന്നുണ്ട്. മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിൽ ഇവയൊക്കെ ബത്ത ശ്രദ്ധരാണ്. ടൗണിൽ നിലനിൽകുന്ന ഐ.എസ്.ടി ജുമാമസ്ജിദ് മകുടോദാഹരണമാണിതിന്. നോമ്പുകാലത്തെ ഇഫ്താർ പാർട്ടികൾ ഇതിൽ നല്ല പങ്കുവഹിക്കുന്നു. നോമ്പുകാലത്ത് മാള ജുമാമസ്ജിദിലെ ജീരക കഞ്ഞി എല്ലാ മതസ്ഥരും ഉപയോഗിച്ചു വരുന്നതും ഉദാഹരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.