മഴക്കാല രോഗങ്ങള്‍: സുരക്ഷ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ്

തൃശൂർ: മഴക്കാലരോഗങ്ങള്‍ക്കെതിരെ സുരക്ഷ സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പ് ജില്ലയില്‍ സുസജ്ജം. പകര്‍ച്ചപ്പനി, വയറിളക്കം എന്നിവക്കെതിരെ അതീവജാഗ്രത നിർദേശങ്ങളും ചികിത്സ സജ്ജീകരണങ്ങളുമായാണ് വകുപ്പ് മഴക്കാല രോഗപ്രതിരോധത്തിന് തയാറെടുത്തിരിക്കുന്നത്. ഇതി​െൻറ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൊതുകുകളുടെ ഉറവിട നശീകരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രാഥമിക, താലൂക്ക്, ജില്ല ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റ് സമാന സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് എലിപ്പനി പ്രതിരോധിക്കാൻ പ്രത്യേക പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ചും അംഗന്‍വാടികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവ മുഖേനയും ബോധവത്കരണം നടത്തും. വയറിളക്കരോഗ നിയന്ത്രണ വാരാചരണം നടപ്പാക്കി വരികയാണ്. നിലവിൽ ജില്ലയില്‍ ആരോഗ്യ പരിപാലനം തൃപ്തികരമാണെന്നും മഴക്കാല രോഗങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അടിയന്തര ജില്ല മെഡിക്കൽ ഒാഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ബേബി ലക്ഷ്മി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.