ഗൃഹനാഥ​െൻറ ദുരൂഹ മരണം: മകൻ അറസ്​റ്റിൽ

വാടാനപ്പള്ളി: തളിക്കുളം പുതുക്കുളങ്ങരയിൽ ക്രൂരമർദനത്തിരയായി ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കൊട്ടുക്കൽ സത്യൻ (62) മരിച്ച കേസിൽ മകൻ സലീഷിനെയാണ് (30) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് പുറത്തുപോയി തിരിച്ചെത്തിയ സത്യ​െൻറ ഭാര്യ മാലതിയും മകൾ സലിജയുമാണ് വീടിനുള്ളിൽ മുറിവേറ്റ് കിടന്ന സത്യനെ കണ്ടത്. വീട്ടിൽ മകൻ സലീഷും ഉണ്ടായിരുന്നു. തുടർന്ന് ഇവർ സത്യനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംശയം തോന്നി ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി മകൻ സലീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈ.എസ്.പിയും എസ്.ഐയും നടത്തിയ ചോദ്യം ചെയ്യലിൽ സലീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം പിതാവും മകനും മദ്യപിച്ച് വഴക്കിട്ട് അടിപിടിയായി. സലീഷ് വീട്ടുപണിക്ക് ഇട്ടിരുന്ന ഇഷ്ടിക എടുത്ത് സത്യനെ ആക്രമിക്കുകയായിരുന്നു. തല പൊട്ടി മുറ്റത്ത് വീണ സത്യനെ വലിച്ചിഴച്ച് വീടിനുള്ളിൽ കൊണ്ടിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാരിയെല്ല് തകർന്നതും ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. അടിപിടിയിൽ സലീഷി​െൻറ തലയിലും മുറിവേറ്റതായി പൊലീസ് പറഞ്ഞു. അടിപടി നടന്നോ എന്നറിയാൻ വിരലടയാളവും മുറ്റത്ത്‌ കാണപ്പെട്ട രക്തത്തി​െൻറ സാമ്പിളും പരിശോധിച്ചിരുന്നു. ഇതാണ് സലീഷിനെ സംശയിക്കാനിടയാക്കിയതെന്ന് എസ്.ഐ ഡി. ശ്രീജിത്ത് പറഞ്ഞു. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.