മണ്ണുത്തി: കേരള കാർഷിക സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിെച്ചന്ന ആരോപണം നേരിടുന്ന പരീക്ഷ കൺട്രോളർ ആർ. കൃഷ്ണകുമാറിനെ സ്ഥലംമാറ്റി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലേക്കാണ് മാറ്റം. കൃഷ്ണകുമാർ തിരുവനന്തപുരം സ്വദേശിയാണ്. ഡോ. ഡി. ഗിരിജക്ക് പരീക്ഷ കൺട്രോളറുടെ അധിക ചുമതല നൽകി. സി.പി.െഎയുടെ അധ്യാപക സംഘടനയായ കെ.എ.യു ടീച്ചേഴ്സ് അസോസിയേഷെൻറ പ്രസിഡൻറാണ് ഗിരിജ. ആഴ്ചകൾക്കു മുമ്പ് നടന്ന പീഡനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ജീവനക്കാരിയുടെ ബന്ധു മണ്ണുത്തി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ് നടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ജീവനക്കാരി പറഞ്ഞുവെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.