തൃശൂർ: സാക്ഷരത മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 'ചങ്ങാതി'പദ്ധതി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ തുടങ്ങുന്നു. ഇതോടൊപ്പം പട്ടികജാതി കോളനികളിലെ സാക്ഷരത പരിപാടിയായ 'നവചേതന'ജില്ലയിൽ ആറ് കോളനികളില്‍ കൂടി നടപ്പാക്കും. ജില്ല സാക്ഷരത സമിതി യോഗത്തിലാണ് ഇൗ തീരുമാനങ്ങൾ ഉണ്ടായത്. 100 പഠിതാക്കളുള്ള 'ചങ്ങാതി'നിലവില്‍ ചാവക്കാട് നഗരസഭയിലാണ് നടപ്പാക്കുന്നത്. നവചേതന ആറ് കോളനികളിലുണ്ട്. വരവൂര്‍, കൈപ്പറമ്പ്, ചൂണ്ടല്‍, കൊടകര, മുരിയാട്, കാറളം പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലാണ് പുതിയതായി പദ്ധതി തുടങ്ങുക. പ്രേരക്മാര്‍ ഇല്ലാത്ത വാര്‍ഡുകളിലേക്ക് ഒന്നില്‍ കൂടുതല്‍ പ്രേരക്മാരുള്ള വാര്‍ഡുകളില്‍നിന്നും പുനര്‍വിന്യസിക്കും. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ക്ലാസ് നടക്കുന്നത്. 30 പഠിതാക്കള്‍ ഉണ്ടെങ്കില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ക്ലാസ് തുടങ്ങാൻ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പത്മിനി, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, ഡയറ്റ് പ്രിന്‍സിപ്പൽ വി.ടി. ജയറാം തുടങ്ങിയവർ പങ്കെടുത്തു. ജില്ല സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ വി. ശ്യാംലാല്‍ സ്വാഗതവും അസിസ്റ്റൻറ് കോഓഡിനേറ്റര്‍ കൊച്ചുറാണി മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.