വീട്​ പണിയണോ; 'സ്​കൈ ആർട്ട്​' വരും

തൃശൂർ: കെട്ടിട നിര്‍മാണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീയും. കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ വനിത കെട്ടിടനിര്‍മാണ യൂനിറ്റായ 'സ്‌കൈ ആര്‍ട്ട്' ആണ് പുരുഷന്മാര്‍ക്ക് ആധിപത്യമുള്ള നിര്‍മാണമേഖലയില്‍ സ്ത്രീകളുടെ ചുവടുവെപ്പിന് വഴിയൊരുക്കുന്നത്. നിര്‍മാണ മേഖലയില്‍ ചുവടുറപ്പിക്കുന്നതി​െൻറ ഭാഗമായി ഓരോ ബ്ലോക്കിലും രണ്ടുവീതം കെട്ടിട നിര്‍മാണ യൂനിറ്റും സിമൻറ് കട്ട നിര്‍മാണ യൂനിറ്റും രൂപവത്കരിക്കാനാണ് കുടുംബശ്രീ ജില്ല മിഷന്‍ ലക്ഷ്യമിടുന്നത്. സ്‌കൈ ആര്‍ട്ടി​െൻറ നേതൃത്വത്തിലുള്ള ആദ്യ നിര്‍മാണ പ്രവൃത്തി മാടക്കത്തറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തുടങ്ങി. പ്രദേശവാസിയായ സത്യന്‍ മാങ്ങാട്ടുഞ്ഞാലി​െൻറ വീടുപണിയാണ് സ്‌കൈ ആര്‍ട്ട് ഏറ്റെടുത്തത്. വീടി​െൻറ തറക്കല്ലിടല്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥന സര്‍ക്കാറി​െൻറ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വീട് പണിയുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദിര മോഹന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് പുളിക്കല്‍, കുടുംബശ്രീ മെംബര്‍ സെക്രട്ടറി അജിത് പ്രസാദ്, ലൈഫ് നിര്‍വഹണ ഉദ്യോഗസ്ഥന്‍ ലിന്‍സന്‍ കെ.ഡേവിസ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സിമി സുരേഷ്, കുടുംബശ്രീ അസി. മിഷന്‍ കോഓഡിനേറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.