നെല്ല് സംഭരണം: അപാകതകൾ പരിഹരിക്കണം -കർഷകസംഘം

തൃശൂർ: നെല്ല് ഉൽപാദന മേഖലയിൽ സർക്കാർ തീരുമാനം അട്ടിമറിച്ച് മില്ലുടമകൾ സംഭരണം താറുമാറാക്കുകയാണെന്ന് കർഷക സംഘം ജില്ല കമ്മിറ്റിയോഗം ആരോപിച്ചു. നെല്ല് സംഭരണത്തിലെ പോരായ്മകൾ നെൽകൃഷിക്കാർക്ക് വമ്പിച്ച സാമ്പത്തിക ന്ടത്തിന് കാരണമായിരിക്കുന്നു. കർഷകരെ നിലംതരിശിടുന്നതിലേക്കും ആത്മഹത്യ നിലപാടിലേക്കും പ്രേരിപ്പിക്കരുത്. ഇത്തരം ദുരവസ്ഥ ഒഴിവാക്കി ഉൽപാദന മേഖല ശക്തിപ്പെടുത്താൻ സർക്കാറും കൃഷിവകുപ്പും അടിയന്തരമായി ഇടപെടണം. സർക്കാർ ഉഭയകക്ഷി കരാർപ്രകാരം കൃഷിക്കാർക്ക് നൽകേണ്ട ഹാൻഡ്ലിങ് ചാർജ് മില്ല് ഉടമകൾ നൽകുന്നില്ല. സംഭരണത്തിലെ അപാകതകൾ പരിഹരിച്ച് നെൽകൃഷി േമഖലയെ സംരക്ഷിക്കാൻ ഇടപെടണമെന്നും കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് അമ്പാടി വേണു അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ്, എ.എസ്. കുട്ടി, പി.ആർ. വർഗീസ്, എം.എം. അവറാച്ചൻ, സെബി ജോസഫ് പെല്ലിശ്ശേരി, പി.വി. രവീന്ദ്രൻ, കെ.എച്ച്. കയ്യുമ്മു, ഗീത ഗോപി, കെ. രവീന്ദ്രൻ, എം.എൻ. സത്യൻ, ടി.ജി. ശങ്കരനാരായണൻ, ടി.കെ. സുലേഖ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.