ഇരിങ്ങാലക്കുട: വിജയന്‍ കൊലക്കേസ് പ്രതികളെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ വലവിരിച്ച ഇരിങ്ങാലക്കുട പൊലീസിെൻറ വലയിൽ വീണത് കരുവന്നൂര്‍ പ്രകാശന്‍ വധശ്രമക്കേസ് പ്രതികൾ. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് കരുവന്നൂര്‍ 'റിവര്‍ വ്യൂ ക്ലബിന്' സമീപം അരിമ്പുള്ളി വീട്ടില്‍ പ്രകാശനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. വിജയന്‍ കൊലക്കേസ് പ്രതികൾ തമിഴ്‌നാട്ടിലെ വാടകവീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ മധുര ക്ഷേത്ര നഗരിയില്‍നിന്നാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ്. സുശാന്തും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തത്. ചെന്ത്രാപ്പിനി ചക്കനാത്ത് വീട്ടില്‍ ജിഷ്ണു (23), വൈഷ്ണവ് (22) എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. കരുവന്നൂര്‍ സ്വദേശികളായ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് നാല് പ്രതികള്‍ ചേർന്ന് പ്രകാശനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാസങ്ങളായി പ്രതികള്‍ പേരും വിലാസവും തെറ്റായി ധരിപ്പിച്ച് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ വൈഷ്ണവ് കാട്ടൂര്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. തമിഴ്‌നാട്ടില്‍നിന്ന് ഇവര്‍ വഴിയാണ് വിജയന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഹരി വസ്തുകള്‍ ലഭിച്ചിരുന്നത്. പ്രകാശൻ വധശ്രമക്കേസിലെ മറ്റ് പ്രതികളായ കരുവന്നൂര്‍ കറത്തുപറമ്പില്‍ അനുമോദ്, അഭിനന്ദ് എന്നിവരെ മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതി അഭിനന്ദ് വിജയന്‍ കൊലക്കേസിലും ഉള്‍പ്പെട്ട പ്രതിയാണ്. മധുരയില്‍നിന്ന് പ്രതികളെ പിടികൂടിയ സംഘത്തില്‍ ക്രൈം സക്വാഡ് അംഗങ്ങളായ പി.സി. സുനില്‍, ജയകൃഷ്ണന്‍, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സൂരജ് ദേവ്, ഇ.എസ്. ജീവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.