തൃശൂർ: കലക്ടറായി ചുമതലയേറ്റെടുത്ത ടി.വി. അനുപമയെ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ കലക്ടറുടെ ചേംബറിലെത്തി സ്വാഗതംചെയ്തു. ചേംബർ പ്രസിഡൻറ് സി.എ. സലീം പൂച്ചെണ്ട് നൽകി. ജില്ലയുടെ കാര്യക്ഷമമായ ഭരണ നിർവഹണത്തിന് വാണിജ്യ മണ്ഡലത്തിെൻറ സഹകരണം വാഗ്ദാനം ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സജീവ് മഞ്ഞില, വൈസ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ, ജോ. സെക്രട്ടറി സോളി തോമസ്, ട്രഷറർ ജോൺ ചിറ്റിലപ്പിള്ളി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.