റസിഡൻസ്​ സ്​കൂളും സോക്കർ സ്​കൂളുമായി എഫ്​.സി കേരള

തൃശൂർ: എഫ്.സി കേരള സോക്കർ സ്കൂളി​െൻറ മൂന്നാമത് കേന്ദ്രം കൂടി എൽത്തുരുത്ത് സ​െൻറ് അലോഷ്യസ് സ്കൂളിൽ ആരംഭിക്കും. ആധുനിക ഫുട്ബാൾ പരിശീലനം ആഗ്രഹിക്കുന്ന അഞ്ചിനും 19നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഇതുകൂടാതെ ഇവിടെ സ്കൂളുമായി സഹകരിച്ച് റസിഡൻഷ്യൽ അക്കാദമിയും തുടങ്ങി. അണ്ടർ-13, അണ്ടർ-15 വിഭാഗത്തിൽ റസിഡൻഷ്യൽ അക്കാദമിയിലേക്ക് സംസ്ഥാന അടിസ്ഥാനത്തിൽ സെലക്ഷൻ ലഭിച്ച കുട്ടികളെ ഇൗ സ്കൂളിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ ദേശീയ ഐ ലീഗിൽ എഫ്.സി കേരളക്കുവേണ്ടി ഇവർ കളിക്കും. സ്കൂൾ തല മത്സരങ്ങളിൽ സ​െൻറ് അലോഷ്യസ് സ്കൂളിനുവേണ്ടിയും ഇവർ അണിനിരക്കും. റസിഡൻഷ്യൽ അക്കാദമിയുടെയും സോക്കർ സ്കൂളി​െൻറയും ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് വി.എ. നാരായണമേനോൻ, ഫാ. ജോഷി എന്നിവർ അറിയിച്ചു. ഫോൺ: 9562999019. എ. ബനൈസർ, കെ.എ. നവാസ്, റിത്വിക് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.