ജില്ലകളിൽ പോക്​സോ കോടതി അനുവദിക്കണം -ശിൽപശാല

തൃശൂർ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ജില്ലകളിൽ പോക്സോ കോടതി അനുവദിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സ്കൂൾ കൗൺസിലേഴ്സ് മീറ്റിൽ ആവശ്യമുയർന്നു. ജില്ലയിലെ സ്കൂളുകളിലെ കൗൺസിലർമാർക്കായി ബാലാവകാശ കമീഷനാണ് പരിശീലന ശിൽപശാല സംഘടിപ്പിച്ചത്. നിലവിൽ സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്ന് സ്പെഷൽ കോടതികളാണുള്ളത്. ജില്ലയിൽ 900നടുത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ജില്ല ബാലസൗഹൃദമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികൾക്കെതിരായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോക്സോ കോടതി ആവശ്യമാണ്. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തി​െൻറ ഭാഗമായി കൗൺസിലർമാർക്ക് പ്രത്യേകം മുറികൾ നിർമിക്കണം. സ്കൂൾ കുട്ടികളുടെ കണ്ണും കാതുമായി പ്രവർത്തിക്കാൻ സാധിക്കുന്നത് കൗൺസിലർമാർക്കാണ്. പോക്സോ നിയമെത്തക്കുറിച്ച് എല്ലാ അധ്യാപകർക്കും ക്ലാസ് നൽകണം. എല്ലാ വിദ്യാലയങ്ങളിലും കൗൺസിലർ വേണം. പോക്സോ കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അക്കാര്യം ആരെ ആദ്യം അറിയിക്കണം, തുടർ നടപടികൾക്ക് ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം മീറ്റിൽ ഉയർന്നു. കുട്ടികളുടെ സംരക്ഷണവും വികസനവും പരിപോഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടപ്പാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പ്രശ്ന ബാധിതരിലേക്ക് എത്തിക്കുന്നതിലും പരിഹാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബാലാവകാശ കമീഷൻ വിലയിരുത്തിയിരുന്നു. അത് ഇല്ലാതാക്കുന്നതി​െൻറ ഭാഗമായി കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവകാശ സംരക്ഷണ പ്രവർത്തനം ഉൗർജിതപ്പെടുത്താനും കൗൺസിലർമാർ ശ്രദ്ധിക്കണമെന്ന് മീറ്റിൽ നിർദേശം ഉയർന്നു. വർഷത്തിൽ ഒരിക്കലെങ്കിലും കൗൺസിലർമാരുടെ യോഗം നടത്തണമെന്നും ആവശ്യമുണ്ടായി. പബ്ലിക് േപ്രാസിക്യൂട്ടർ പയസ് മാത്യു, ബാലാവകാശ കമീഷൻ അംഗം എൻ. ശ്രീല മേനോൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്്മിനി, പൊലീസ് അസിസ്റ്റൻറ് കമീഷണർ മുഹമ്മദ് ആരിഫ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ല ചെയർപേഴ്സൻ പി.ഡി. ജോർജ്, ജുവനൈൽ ജസ്റ്റിസ് ബോർഡ് ജില്ലാ അംഗം സ്മിത സതീഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി സുരേഷ്കുമാർ, ഐ.സി.ഡി.എസ് േപ്രാഗ്രം ഓഫിസിലെ സീനിയർ സൂപ്രണ്ട് എ.എ. ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.