കലക്​ടർ ടി.വി. അനുപമ ചുമതലയേറ്റു

തൃശൂര്‍: ജില്ല കലക്ടറായി ടി.വി. അനുപമ ചുമതലയേറ്റു. രാവിലെ കലക്‌ടറേറ്റിലെത്തിയ നിയുക്ത കലക്ടറെ സബ് കലക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം ഇന്‍ചാര്‍ജ് എം.ബി. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ചേംബറിലെത്തി ചുമതലയേറ്റു. ത​െൻറ പ്രവര്‍ത്തനങ്ങളില്‍ മുന്‍വിധികളില്ലെന്നും തൃശൂരിനെക്കുറിച്ച് വ്യക്തമായി പഠിച്ച് പ്രവര്‍ത്തിക്കുമെന്ന് ടി.വി. അനുപമ പറഞ്ഞു. ആലപ്പുഴയില്‍ കലക്ടറായിരുന്ന അനുപമ, മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ഭൂമി ൈകയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിര്‍ണായക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിയുടെ രാജിക്ക് പ്രധാന കാരണമായത്. മുന്‍ ഭക്ഷ്യ സുരക്ഷ കമീഷണറായിരിക്കെ ഭക്ഷ്യോൽപന്ന കമ്പനിയുടെ ഉൽപന്നങ്ങളില്‍ മായം കണ്ടെത്തി നടപടിയെടുത്തും അനുപമയെ ശ്രദ്ധേയയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.