അംഗീകാരമില്ലാത്ത സ്​കൂളുകൾ പൂട്ടണം -എ.​െഎ.എസ്​.എഫ്​

തൃശൂർ: ജില്ലയിൽ അംഗീകാരമില്ലാത്തതും നിലവാരമില്ലാത്തതുമായ മുഴുവൻ സ്കൂളുകളും പൂട്ടണമെന്ന് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്നുവെന്ന് കാണിച്ച് ജില്ലയിൽ 60 സ്കൂളുകൾ അടച്ചുപൂട്ടലിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. സ്കൂളുകൾ പൂട്ടാൻ കഴിഞ്ഞ വർഷം എടുത്ത തീരുമാനം കർശനമായി നടപ്പാക്കുന്നതി​െൻറ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. എന്നാൽ, അതിൽ തുടർനടപടി ഉണ്ടാകുന്നില്ല. അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങളിലാണ് ഇതിൽ ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിക്കുന്നത്. തണ്ണീർത്തടങ്ങളും ചതുപ്പും നികത്തിയുണ്ടാക്കിയ കെട്ടിടങ്ങൾ വിദ്യാർഥികൾക്ക് ഭീഷണിയാണ്. അധ്യയന വർഷാരംഭത്തിൽതന്നെ നിയമ നടപടി പൂർത്തിയാക്കി ഇത്തരം സ്കൂളുകൾ പൂട്ടി വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ തയാറാകണം. വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി സുബിൻ നാസറും പ്രസിഡൻറ് എൻ.കെ. സനൽകുമാറും പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.