കലക്ടർക്കും എൻ.ജി.ഒ യൂനിയൻ നേതാക്കൾക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്

തൃശൂർ: വ്യാജ രേഖകളുണ്ടാക്കി 23 സ​െൻറ് ഭൂമി ൈകയേറിയെന്ന പരാതിയിൽ കലക്ടർക്കും എൻ.ജി.ഒ യൂനിയൻ നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എൻ.ജി.ഒ യൂനിയൻ വടക്കാഞ്ചേരി ബ്രാഞ്ച് കമ്മിറ്റി, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം വടക്കാഞ്ചേരി എന്നീ ഓഫിസുകൾ പുറമ്പോക്ക് ഭൂമി ൈകയേറിയെന്നും വ്യാജ രേഖകളുണ്ടാക്കി 23 സ​െൻറ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്നും ആരോപിച്ച് പൊതുപ്രവർത്തകൻ കെ.ടി. ബെന്നി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുക്കാൻ ഉത്തരവിട്ടത്. കലക്ടർ, കുന്നംകുളം തഹസിൽദാർ ബ്രീജകുമാരി, തലപ്പിള്ളി താലൂക്ക് അഡീഷനൽ തഹസിൽദാർ ആയിരുന്ന ബേബി, വടക്കാഞ്ചേരി വില്ലേജ് ഓഫിസർ ആയിരുന്ന ജികേഷ് മാധവൻ, എൻ.ജി.ഒ യൂനിയൻ വടക്കാഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫിസിനെ പ്രതിനിധാനം ചെയ്ത് സെക്രട്ടറി കൃഷ്ണകുമാർ, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം ആർ 139 വടക്കാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി അരവിന്ദാക്ഷൻ, പ്രസിഡൻറ് എം.പി. രാമനാഥ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ നിർദേശം. ഭൂമി ൈകയേറി സംഘടനയും സൊസൈറ്റിയും പ്രവർത്തിക്കുന്നത് സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.