വടക്കാഞ്ചേരിയിൽ മോഷണ പരമ്പര

വടക്കാഞ്ചേരി: പുല്ലാനിക്കാട് കാട്ടിലങ്ങാടി പ്രദേശത്ത് അഞ്ചു വീടുകളിൽ മോഷണം. വില കൂടിയ അഞ്ച് മൊബൈൽ ഫോണുകളും ആയിരം രൂപയും മോഷണം പോയി. വ്യാഴാഴ്ച പുലർച്ചയാണ് പ്രദേശത്ത് മോഷണ പരമ്പര അരങ്ങേറിയത്. കാട്ടിലങ്ങാടി സ്വദേശികളായ ചൊവ്വല്ലൂർ വർഗീസി​െൻറ വീട്ടിൽനിന്ന് മൊബൈൽ ഫോണും 600 രൂപയും ഷെഫീഖി​െൻറ വീട്ടിൽനിന്ന് രണ്ട് മൊബൈൽ ഫോൺ, പാണേങ്ങാടൻ ജോസി​െൻറ വീട്ടിൽനിന്ന് 400 രൂപയും പുല്ലാനിക്കാട് അരിമ്പൂർ അജോയുടെ വീട്ടിൽനിന്ന് രണ്ട് മൊബൈൽഫോണുകളുമാണ് മോഷണം പോയത്. പാറക്കൽ ജോബിയുടെ വീട്ടിലും വടക്കാഞ്ചേരി ടൗണിൽ പൊലീസ് സ്റ്റേഷന് പുറകിലെ ആനപറമ്പ് ഗവ. എൽ.പി സ്കൂളിലും മോഷണ ശ്രമം നടന്നു. വർഗീസി​െൻറ വീട്ടിനുള്ളിൽ ഓടു പൊളിച്ച് കടന്ന മോഷ്ടാവ് അടുക്കളയിൽനിന്ന് പഴം തിന്ന് മുറിയിൽ കയറി മകളുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം വെച്ചതോടെ രക്ഷപ്പെട്ടു. മോഷ്ടാവ് ഇരുപത് വയസ്സിൽ താഴെ കറുത്ത മെലിഞ്ഞയാളാണെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ വീട്ടിൽ പൊലീസെത്തി പരിശോധിക്കുന്നതിനിടെയാണ് മറ്റു വീടുകളിൽ മോഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.