ചേർപ്പ്: തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ നാലുപേർ പിടിയിൽ. കുപ്രസിദ്ധ ഗുണ്ട 'കായിക്കുരു' എന്ന പെരിങ്ങോട്ടുകര രാഗേഷ്, കൂട്ടാളികളായ വടക്കാഞ്ചേരി ആറ്റത്ര മുല്ലക്കൽ വീട്ടിൽ വൈശാഖ് (ചീറ്റ വൈശാഖ്), പാടൂരിൽ മാമ ബസാർ മമ്മസ്രായില്ലത്ത് സിയാദ് (ടോക്സി സിയാദ്), കാട്ടൂർ കരാഞ്ചിറ തിയ്യത്ത്പറമ്പിൽ ബിനീഷ് (ഗജിനി ബിനീഷ്) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിപ്പുറത്തേക്ക് കോഴിക്കോെട്ട ദേവാനന്ദ് ജ്വല്ലറി ഉടമ സുമേഷിനെ വിളിച്ചുവരുത്തി 40,000 രൂപയും വില കൂടിയ മൂന്ന് മൊബൈൽ ഫോണും തട്ടിയെടുത്തത്. മേയ് 17ന് അരൂരിലെ ഐശ്വര്യ ഗോൾഡ് ഉടമയെ ചക്കംകണ്ടത്തുവെച്ച് ആക്രമിച്ച് നാല് ലക്ഷം രൂപയും 62 ഗ്രാം സ്വർണവും എ.ടി.എം കാർഡുകളും കവർച്ച ചെയ്തതും പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മേയ് 31ന് പെരുമ്പിള്ളിശ്ശേരിയിലെ രഞ്ജിത്തിെൻറ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എട്ട് ഗ്രാം മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. ഏപ്രിൽ 28ന് പുത്തൻപീടികയിൽ വാൻ ഡ്രൈവർ കയ്പമംഗലം കുറുപ്പംപുരക്കൽ ജിജീഷിൽ നിന്ന് 8,000 രൂപ കവർന്നത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യപ്രതി കായിക്കുരു രാഗേഷിെനതിരെ തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വധശ്രമം ഉൾെപ്പടെ നാൽപതോളം കേസുണ്ട്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിെൻറ കൂട്ടാളിയാണ്. നാടൻ ബോംബ് നിർമാണത്തിൽ വിദഗ്ധനാണ്. വൈശാഖ് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. സിയാദ് ചാവക്കാട് സ്റ്റേഷനിൽ വധശ്രമ കേസുകളിൽ പ്രതിയാണ്. ബിനീഷ് കാട്ടൂർ സ്റ്റേഷനിലെ ഗുണ്ടപട്ടികയിൽ ഉൾപ്പെട്ടയാളും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ്. കവർച്ച നടത്തിയ ശേഷം പ്രതികൾ താമസിച്ച തമിഴ്നാട്, കർണാടക മേഖലകളിൽ പൊലീസ് പിന്തുടർന്ന് എത്തിയിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തി അടുത്ത കവർച്ച നടത്തി ആന്ധ്രയിലേക്ക് കടക്കാൻ തയാറെടുക്കുന്നതിനിടെയാണ് പൊലീസിെൻറ വലയിലായത്. എറണാകുളത്തെ ആഡംബര ഫ്ലാറ്റിൽനിന്നാണ് പ്രതികളെ പിടികൂടിയത്. കവർച്ച ചെയ്തു കിട്ടുന്ന പണം കൊൈടക്കനാൽ, ഊട്ടി, മൈസൂർ എന്നിവിടങ്ങളിൽ ആഡംബര ജീവിതത്തിനും മയക്കുമരുന്ന്, സീരിയൽ, വീഡിയോ ആൽബം നിർമാണം എന്നിവക്കുമാണ് ഉപയോഗിച്ചിരുന്നത്. സംഘത്തിലേക്ക് വിദ്യാർഥികളെയും മറ്റും ഉൾപ്പെടുത്തിയതായും വിവരം കിട്ടിയിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരെൻറ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിൈവ.എസ്.പി ഫേമസ് വർഗീസ്, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബി, അന്തിക്കാട് ഇൻസ്‌പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്വേഷണ സംഘത്തിൽ റൂറൽ ക്രൈംബ്രാഞ്ച് എസ്.െഎ എം.പി. മുഹമ്മദ് റാഫി, ചേർപ്പ് എസ്.െഎ ചിത്തരഞ്ജൻ, എ.എസ്.െഎ പി.സി. സുനിൽ, സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ സി.ആർ. പ്രദീപ്, ജയകൃഷ്ണൻ, സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, കെ. ഹരി, ബിനു ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.