പ്രഖ്യാപനത്തിൽ അവസാനിച്ച്​ പ്ലാസ്​റ്റിക്​ മുക്ത ജില്ല

തൃശൂര്‍: 'ജില്ല പ്ലാസ്റ്റിക് മുക്തമാവാനൊരുങ്ങുകയാണ്. അതി​െൻറ ആദ്യചുവടുവെപ്പ് ഈ ഓണമേളയിലൂടെയുണ്ടാകും'-2016 ആഗസ്റ്റ് 23ന് തൃശൂർ പ്രസ് ക്ലബിൽ അന്നത്തെ ഓണം മേളയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറി​െൻറ ഈ പ്രഖ്യാപനത്തിന് രണ്ട് വയസ്സായി. പക്ഷേ, ഒരു മാറ്റവും സംഭവിച്ചില്ല. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നത്. പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കാനും സംസ്കരിക്കാനുമായി കുടുംബശ്രീ, ശുചിത്വ മിഷന്‍, സ്കൂളുകള്‍ എന്നിവയെ പദ്ധതിക്കായി ചുമതലപ്പെടുത്തുന്നതുമായിരുന്നു പദ്ധതി. പാണഞ്ചേരിയും പെരിഞ്ഞനവുമുള്‍പ്പെടെയുള്ള വിവിധ പഞ്ചായത്തുകള്‍, ഒല്ലൂക്കരയുൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലും പ്ലാസ്റ്റിക് സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. അതേസമയം, ഏറ്റെടുത്ത പ്ലാസ്റ്റിക് പുനരുപയോഗത്തിനോ ഒഴിവാക്കാനോ ഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും പദ്ധതിയില്ലാത്തത് ഇവരെ വലക്കുന്നു. പഞ്ചായത്തുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ടാറിലേക്ക് ഉപയോഗിക്കുംവിധം ശേഖരിക്കാന്‍ ജില്ല പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്നും മുണ്ടൂരിലെ വ്യവസായ ക്ലസ്റ്ററില്‍ ഇതിനായി യൂനിറ്റ് സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.