തൃശൂർ: ദിവസങ്ങൾക്ക് മുമ്പാണ് നഗരത്തിലെ പ്രധാന ജലസ്രോതസ്സായ പള്ളിക്കുളത്തിെൻറ മതിലിടിഞ്ഞ് വീണപ്പോൾ അതിെൻറ കരയിൽ കോർപറേഷൻ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുളത്തിൽ കലർന്നത്. രണ്ട് ദിവസം നൂറോളം പേർ ശ്രമിച്ചിട്ടും പൂർണമായും ശുചീകരിക്കാനായിട്ടില്ല. ഇതിനിടയിൽ മഴ ശക്തമായി. അതോടെ മാലിന്യ നീക്കം പതുക്കെയായി. ശക്തൻ നഗറിലെ ജൈവമാലിന്യ സംസ്കരണ പ്ലാൻറിനോട് ചേർന്ന് മൈതാനം നിറയെ പ്ലാസ്റ്റിക് മാലിന്യമാണ്. ചുറ്റും ദുർഗന്ധവും. മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ അലഞ്ഞ് നടന്ന പശു ചത്തു. പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കിട്ടിയത് ഏഴ് കി.ഗ്രാം പ്ലാസ്റ്റിക്. നഗരം പ്ലാസ്റ്റിക് മുക്തമാക്കാൻ തൃശൂർ കോർപറേഷൻ പദ്ധതി തയാറാക്കിയിട്ട് വർഷം കുറച്ചായി! 2011ല്‍ ഐ.പി. പോൾ മേയറായിരിക്കെ യു.ഡി.എഫ് ഭരണസമിതി എട്ട് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ നാല് പ്ലാസ്റ്റിക് സംസ്കരണ യന്ത്രങ്ങൾ നഗരസഭയുടെ മേഖല ഓഫിസുകളിൽ തുരുെമ്പടുക്കുകയാണ്. കുടുംബശ്രീ യൂനിറ്റുകളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പദ്ധതിയായിരുന്നു ഇത്. പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ത്ത് റോഡ് നിര്‍മിച്ച് പരീക്ഷണവും കോര്‍പറേഷന്‍ നടത്തി. കൊക്കാലെ റോഡ് ഇങ്ങനെ ടാർ ചെയ്ത് വിജയിച്ചതാണ്. ശക്തന്‍ മാര്‍ക്കറ്റ്, കൂര്‍ക്കഞ്ചേരി, പനംകുറ്റിച്ചിറ, കുരിയച്ചിറ എന്നിവിടങ്ങളിലാണ് യന്ത്രം സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. യന്ത്രം സ്ഥാപിക്കാനും സംസ്കരണത്തിനുമായി കെട്ടിടം നിര്‍മിക്കാന്‍ നടപടിയില്ലാതെ വന്നതോടെ നഗരത്തിലെ 80 ശതമാനം പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ കഴിയുമായിരുന്ന പദ്ധതി കടലാസായി. പ്ലാസ്റ്റിക് പൊടിച്ച് നൽകാൻ ആവശ്യപ്പെട്ട് 'ക്ലീൻ കേരള'അടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ടവർ കോർപറേഷനെ സമീപിക്കുന്നുണ്ട്. 30 മൈക്രോണില്‍ താഴെ പ്ലാസ്റ്റിക്കിന് കോര്‍പറേഷന്‍ പരിധിയില്‍ നിരോധനമുണ്ടെന്ന് ഒരു 'സങ്കൽപം' ഉണ്ട്. എന്നാല്‍, കോർപറേഷൻ കാര്യാലയത്തിന് മുന്നിൽതന്നെ ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നവരെ ധാരാളം കാണാം. പ്ലാസ്റ്റിക്കിെൻറ ഉപയോഗം കുറക്കാന്‍ കോർപറേഷൻ ശക്തന്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച തുണിസഞ്ചി വിൽപനകേന്ദ്രം ധാരാളം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ ആ കടകൾ പിറ്റേന്ന് അടച്ചു. പ്ലാസ്റ്റിക് കാരി ബാഗുകൾ നിയന്ത്രിക്കാനോ ബദല്‍ ഉണ്ടാക്കാനോ കോർപറേഷൻ ഇപ്പോൾ ശ്രദ്ധിക്കുന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.