തൃശൂർ: പ്ലാസ്റ്റിക് കുപ്പിവെള്ളവുമായി സാഹിത്യ അക്കാദമി മുറ്റത്തേക്ക് കടക്കാനാവില്ല. സുരക്ഷ ജീവനക്കാരൻ തടയും. പിഴയെക്കുറിച്ച് നിലവിൽ ആലോചനയില്ലെങ്കിലും ആവശ്യമെങ്കിൽ അതിലേക്കും കടക്കും. മാത്രമല്ല, അക്കാദമിയിൽ ഇനി ഫ്ലക്സ് ബോർഡോ ബാനറോ അനുവദിക്കില്ല. ഹരിത പെരുമാറ്റച്ചട്ടം പാലിക്കാൻ ഒരുങ്ങുകയാണ് സാഹിത്യ അക്കാദമി. പരിസ്ഥിതി ദിനമായ അഞ്ച് മുതല്‍ നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചു. അക്കാദമി വളപ്പിലും ഹാളുകളിലും നടക്കുന്ന പരിപാടികളില്‍ ഫ്ലക്സ്, ബാനർ, ബോർഡ്, പേപ്പറുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേയ്റ്റ്, പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും നിർമിക്കുന്ന ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍, പ്ലാസ്റ്റിക്കിലുള്ള അലങ്കാരങ്ങള്‍, തോരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പ്ലാസ്റ്റിക് കുപ്പിവെള്ളവും ക്യാരി ബാഗുകളും അനുവദിക്കില്ലെന്നും സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.