വിദ്യാർഥികൾക്ക് 'സാന്ത്വനത്തിെൻറ കരുതൽ'

ചേർപ്പ്: 'കണ്ണീരൊപ്പാൻ, കൈകോർക്കാൻ' ആശയവുമായി ചേർപ്പിൽ രൂപംകൊണ്ട സാന്ത്വനം സഹായവേദിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം തുടങ്ങി. നേരത്തേ ചേർപ്പ് ഫെസ്റ്റിൽ 1500ഓളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകർ നൽകുന്ന പട്ടികയനുസരിച്ചാണ് ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട് പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുന്നത്. വിവിധ സ്കൂളുകളിൽ നടന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, സാന്ത്വനം സഹായവേദി കൺവീനർ പി.വി. അശോകൻ, കെ.കെ. ഷിഹാബ്, കെ.കെ. ഇബ്രാഹീംകുട്ടി തുടങ്ങിയവർ നിർവഹിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾക്കൊപ്പം, വിഷയങ്ങളിൽ സൗജന്യ പഠനസഹായം നൽകുന്നതിനും പദ്ധതിയൊരുക്കിയിട്ടുള്ളതായും സഹായങ്ങൾക്ക് 9446744422, 9895055555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.