തൃശൂർ: അതിരപ്പിള്ളിയിലെ ആദിവാസി പെൺകുട്ടികളുടെ പഠനം പെരുവഴിയിലാക്കി കേന്ദ്രസർക്കാർ അവർ താമസിച്ചിരുന്ന അനാഥാലയങ്ങൾ പൂട്ടിച്ചു. അതിരപ്പിള്ളിയിലെ 13 ആദിവാസി ഊരുകളിലെ ഒമ്പതിലും പത്തിലുമെത്തിയ നൂറോളം പെൺകുട്ടികൾ താമസിച്ച് പഠിക്കുന്ന അനാഥാലയങ്ങളാണ് നടത്തിപ്പ് ലൈസൻസ് വ്യവസ്ഥകൾ കർക്കശമാക്കിയതിനെ തുടർന്ന് പൂേട്ടണ്ടി വന്നത്. മാർച്ച് 31നകം അനാഥാലയങ്ങൾ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കേന്ദ്ര ഉത്തരവ്. ജില്ലയിലെ 154 അനാഥാലയങ്ങളില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് ഇത് അനുസരിച്ചത്. അതിരപ്പിള്ളി ആദിവാസി ഊരുകളിലെ കുട്ടികൾ താമസിച്ച് വരുന്നത് മഠങ്ങളുടെയും ട്രസ്റ്റിെൻറയും കീഴിലുണ്ടായിരുന്ന അനാഥാലയങ്ങളിലാണ്. അന്തേവാസികളുടെ എണ്ണത്തിന് അനുസൃതമായി ജീവനക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിയമത്തിൽ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇൗ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കേ അനാഥാലയങ്ങള്‍ നടത്താനുള്ള ഫണ്ട് ലഭ്യമാകുകയുള്ളൂ എന്നാണ് കേന്ദ്ര നിർദേശം. അവ ഇല്ലാത്ത 66 അനാഥാലയങ്ങളാണ് അടച്ചു പൂട്ടിയത്. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിെൻറ കീഴിലാണ് സംസ്ഥാനത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജെ.ജെ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് പ്രസക്തി നഷ്ടപ്പെടുമെന്ന് ചില കേന്ദ്രങ്ങൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് അധികൃതർ ഗൗരവത്തിൽ കണ്ടിരുന്നില്ല. അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളിലെ കുട്ടികളുടെ പുനരധിവാസത്തിന് സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ല ശിശു സംരക്ഷണ സമിതി എന്നിവക്ക് സർക്കാറിെൻറ നിർദേശം ഉണ്ടായിരുന്നു. അവർ വേണ്ട നടപടി എടുക്കാത്തതാണ് അതിരപ്പിള്ളി ആദിവാസി ഊരുകളിലെ കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലാക്കിയതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.