ടോൾ പാസ്​: നിലവിലെ പാസുകള്‍ പുതുക്കി നല്‍കുന്നുണ്ടെന്ന്​ അധികൃതർ

ആമ്പല്ലൂര്‍: ദേശീയപാതയില്‍ ഇലക്ട്രോണിക് ടോള്‍ പിരിവ് ആരംഭിക്കുന്നതി​െൻറ ഭാഗമായി പുതിയ സ്മാര്‍ട്ട് കാര്‍ഡ് അനുവദിക്കുന്നത് നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും നിലവിലെ പാസുകള്‍ പുതുക്കുന്നുണ്ടെന്നും ടോള്‍പ്ലാസ അധികൃതര്‍. ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് കഴിഞ്ഞമാസം മുതല്‍ പ്രാബല്യത്തിലുണ്ട്. സൗജന്യ പാസ് ഉപയോഗിക്കുന്നവരുടെ ടോള്‍തുക നിലവില്‍ സര്‍ക്കാറാണ് നല്‍കുന്നത്. ടോള്‍ പിരിവ് നിര്‍ത്തി ഫാസ്റ്റാഗ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ സൗജന്യ പാസുടമകളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയും ടോള്‍പ്ലാസ അധികൃതരും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, തീരുമാനമുണ്ടായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം വൈകുമ്പോഴും നിലവില്‍ കാലാവധി പൂര്‍ത്തിയാകുന്ന സൗജന്യ പാസുകള്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് പുതുക്കുന്നതെന്ന് ടോള്‍പ്ലാസ അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.