ഹൗസിങ് ബോർഡിന് കൊടുത്ത 45 ലക്ഷം തിരിച്ചുകിട്ടിയില്ല; കെട്ടിടവും നിർമിച്ചില്ല

തൃശൂർ: വനിത ഹോസ്റ്റൽ നിർമിക്കാൻ ഹൗസിങ് ബോർഡിന് കൊടുത്ത 45 ലക്ഷം തിരികെക്കിട്ടാൻ കോർപറേഷൻ ഓഫിസുകൾ കയറിയിറങ്ങുന്നു. തൃശൂർ നഗരത്തിൽ വനിത ഹോസ്റ്റൽ കൂടി വരേണ്ടത് ആവശ്യമാണെന്നും തുടക്കത്തിൽ 50 മുറിയെങ്കിലും സൗകര്യമുള്ള കെട്ടിടം വേണമെന്നും 1999ലാണ് തീരുമാനിച്ചത്. അരണാട്ടുകരയിലെ പാറക്കുളം നികത്തി ഹോസ്റ്റൽ കെട്ടിടം നിർമിക്കാനും തീരുമാനിച്ചു. ഇതിനായി പല തവണകളായി 45,36,159 രൂപ ഹൗസിങ് ബോർഡിന് കൈമാറിയിരുന്നു. ആറ് മാസത്തിനകം നിർമാണം തുടങ്ങാനായിരുന്നു കരാറെങ്കിലും നടന്നില്ല. ഇതോടെ കെട്ടിടം നിർമാണം ആരംഭിക്കാത്തതിനാൽ 2009ൽ ഹൗസിങ് ബോർഡിന് കത്ത് നൽകിെയങ്കിലും ബോർഡ് മറുപടി നൽകിയില്ല. 2016ൽ തുക തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് വീണ്ടും ഹൗസിങ് ബോർഡിന് കത്ത് നൽകിയെങ്കിലും അവഗണിച്ചു. ഇതോടെ 2017ൽ ഭവന വകുപ്പി​െൻറ ചുമതലയുള്ള റവന്യൂ മന്ത്രിക്കും ഹൗസിങ് ബോർഡ് ചെയർമാനും പ്രത്യേകം കത്ത് നൽകി. മന്ത്രിയുടെ ഓഫിസിൽനിന്ന് നടപടിയാവശ്യപ്പെട്ട് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കുറിപ്പ് നൽകിയതനുസരിച്ച് നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. കോർപറേഷനിൽനിന്ന് തുക കൈപ്പറ്റുകയും കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കുന്ന ആനുപാതിക തുകയും ചേർത്ത് വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിച്ചുനൽകാനും തുടർനടപടി കോർപറേഷനുമായി ആലോചിച്ച് സ്വീകരിക്കാനും നിർദേശിച്ചിരുന്നു. എന്നിട്ടും നടപടികളിലേക്ക് കടന്നിരുന്നില്ല. ഒടുവിൽ നിയമസഭ സമിതിയുടെ തീരുമാനത്തി​െൻറ മിനിറ്റ്സ് പകർപ്പ് സെക്രട്ടറി ഇക്കഴിഞ്ഞ മാസം കൈപ്പറ്റി. ഇനിയെങ്കിലും വനിത ഹോസ്റ്റൽ നിർമാണത്തിന് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.