മദ്യലഹരിയിൽ ഝാർഖണ്ഡ് സ്വദേശിയെ വധിച്ച കേസ്: പ്രതിക്ക് കഠിന തടവും പിഴയും

ഇരിങ്ങാലക്കുട: നെന്മണിക്കര തലവണിക്കര താഴത്തോൻ ടൈൽ ഫാക്ടറിക്ക് സമീപം ഝാർഖണ്ഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. ഝാർഖണ്ഡ് സിംഡേഗ ജില്ലയിൽ ബഗഡേഗ വില്ലേജിൽ സബക് കുമ്രാ( 19 )യെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. കഴിഞ്ഞ മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. നെന്മണിക്കരയിലെ നിർമാണ തൊഴിലാളികളായ സബക് കുമ്രാ ഝാർഖണ്ഡ് സ്വദേശിയായ ദിനനാഥ് മാഞ്ചി എന്നയാളുമായി പണം കടം ചോദിച്ചത് കൊടുക്കാത്തതി​െൻറ പേരിൽ വഴക്കിട്ടിരുന്നു. രാത്രി തലവണിക്കരയിലുള്ള വീടി​െൻറ സമീപം മദ്യപിച്ച് ഇരിക്കുമ്പോൾ കലുങ്കിൽനിന്ന് സബക് കുമ്രാ ദിനനാഥ് മാഞ്ചിയെ തള്ളി താഴെയിടുകയായിരുന്നു. മുളകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പുതുക്കാട് എസ്.ഐ എസ്.പി. സുധീറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അരയാൽ വേരൂന്നി; യാത്രക്കാർ നടുനിവർത്താനൊരിടം കിട്ടി ചാലക്കുടി: നടന്നു തളരുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വേരുകള്‍കൊണ്ട് ഇരിപ്പിടം തീര്‍ത്ത് അരയാല്‍മരം പ്രകൃതിയുടെ കൗതുകമായി. ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡില്‍ എന്‍.എസ്.എസ് കരയോഗത്തി​െൻറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ വഴിയോരത്താണ് അരയാല്‍മരം. ഇരിക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാത്ത വിധം ഒരേ നിരപ്പിലാണ് ഇതി​െൻറ വേരുകള്‍ നില്‍ക്കുന്നത്. അതിനാല്‍ സുഖത്തില്‍ ഇരിക്കാം. ധാരാളം പേര്‍ ഇതിന് ചുവട്ടില്‍ സൗഹൃദം പങ്കുവെക്കാന്‍ വന്നിരിക്കും. ആലിന് അധിക വര്‍ഷത്തെ പഴക്കമില്ല. പണ്ട് വലിയ ആല്‍ ഇവിടെ ഉണ്ടായിരുന്നു. അത് നിലംപൊത്തിയപ്പോഴാണ് ആ സ്ഥാനത്ത് മറ്റൊന്ന് വച്ചു പിടിപ്പിച്ചത്. ഉറപ്പിനായി വൃത്താകൃതിയില്‍ തറ കെട്ടുകയും ചെയ്തിരുന്നു. ഇപ്പോഴത് കവലയിലെ ഇരിപ്പിടമായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.