ഇരിങ്ങാലക്കുട: കേരള കർഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക, കാർഷികോൽപന്നങ്ങൾക്ക് ഉൽപാദന ചെലവിെൻറ 150 ശതമാനം തറവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കർഷകസംഘം സംസ്ഥാന വർക്കിങ്ങ് കമ്മിറ്റിയംഗം പി.ആർ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.ബി. രാജു, കെ.ജെ. ജോൺസൺ, എം. അനിൽകുമാർ, പി.എം. സുധൻ, ഐ.ആർ. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.