കേരളവർമ സ്കൂളിെൻറ സഞ്ചി പെരുമ കടൽകടക്കുന്നു

കൊടുങ്ങല്ലൂർ: പ്ലാസ്റ്റിക് വിരുദ്ധ സന്ദേശമായി എറിയാട് കേരളവർമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ച തുണി സഞ്ചിയുടെ പെരുമ കടൽകടക്കുന്നു. പൂർവ വിദ്യാർഥിയായ റിയാസ് പി.മജീദ് മുഖേന 250 സഞ്ചിയാണ് മസ്കത്തിലെ ഇൻറർനാഷനൽ സ്കൂളിൽ എത്തിയത്. എറിയാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ സ്കൂളിൽ നിർമിച്ച 150 സഞ്ചികളും വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ 1000 സഞ്ചികൾ വിദ്യാർഥികൾക്ക് കൈമാറും. മുമ്പും സമാനരീതിയിൽ സഞ്ചികൾ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ അംഗീകരിച്ച പോളിറെസിൻ ഉപയോഗിച്ചാണ് ഉപയോഗിച്ചാണ് സഞ്ചി നിർമാണം. ഫണ്ടി​െൻറ ലഭ്യതയനുസരിച്ച് പൂർണമായും തുണിസഞ്ചിയിലേക്ക് മാറും. പ്രവൃത്തിപരിചയ ക്ലബി​െൻറ ആഭിമുഖ്യത്തിലാണ് സഞ്ചി നിർമാണ പരിശീലനം. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. കടലാസ് പെൻസിൽ, കടലാസ് ബാഗ്, പൗച്ച്, ഫയൽ ബോർഡ് എന്നിവയുടെ നിർമാണവും പരിശീലിപ്പിക്കുന്നുണ്ട്. എം.എൽ.എ ഫണ്ടിന് പുറമെ വിദ്യാഭ്യാസ വകുപ്പി​െൻറ സഹകരണത്തോടെ വാങ്ങിയ എട്ട് തയ്യൽ യന്ത്രങ്ങളിലാണ് സഞ്ചി നിർമിക്കുന്നത്. പ്രധാന അധ്യാപിക കെ.എസ്. ഷീല, അധ്യാപകരായ ടി.കെ. സഫിയ, എൻ. രാേജഷ്, രക്ഷിതാക്കളായ ജീന, താഹിറ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.