ഇരിങ്ങാലക്കുട: രാജീവ് ഗാന്ധി എജുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും തൈ വിതരണവും ആരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി എം.പി. ജാക്സൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് ടി.വി. ബിജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജു പഠനോപകരണവും ബ്ലോക്ക് കോൺഗ്രസ് പ്രസിസൻറ് ടി.വി. ചാർളി തൈ വിതരണവും നടത്തി സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഷാജു, നഗരസഭ മുൻ അധ്യക്ഷ ബെൻസി ഡേവിഡ്, ഇരിങ്ങാലക്കുട കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഫോറം സെക്രട്ടറി സുജോയ് സ്വാഗതവും ട്രഷറർ സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.