ചേര്‍പ്പ്: ഇക്കഴിഞ്ഞ മേയ് 12ന് അമ്മാടത്ത് സ്വർണാഭരണ നിർമാണ ശാലയില്‍നിന്ന് 34 ലക്ഷത്തിെൻറ ആഭരണങ്ങള്‍ കവര്‍ന്നതും കഴിഞ്ഞ ദിവസം പെരുമ്പിള്ളിശ്ശേരിയിലും പള്ളിപ്പുറത്തും നടന്ന തോക്ക് ചൂണ്ടി കവര്‍ച്ചയും പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷെല്‍ബി ഫ്രാന്സിസിെൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചത്. രണ്ടാഴ്ചക്കിടെ നടന്ന കവർച്ചയും കഞ്ചാവ് മാഫിയ സംഘത്തിെൻറ ഭീഷണിയും മൂലം ചേർപ്പ് മേഖല ഭീതിയിലാണ്. അമ്മാടത്തെ കണ്ണത്ത് സാബുവിെൻറ സ്വര്‍ണാഭരണ നിർമാണ ശാലയില്‍ നിന്ന് കളര്‍ എടുക്കുന്നതിനായി കൊടുത്തയച്ച 1.200 കി.ഗ്രാം സ്വര്‍ണവുമായാണ് രണ്ട് ബംഗാള്‍ സ്വദേശികൾ മുങ്ങിയത്. അന്വേഷണത്തിനിടെ 14ന് പാലയ്ക്കൽ പാടത്തെ ബണ്ടിന് സമീപത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചില്ല. പ്രതികളുമായി പോയ ടാക്‌സി ഡ്രൈവര്‍ ഈസ്റ്റ് പൊലീസില്‍ നല്‍കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികള്‍ കോയമ്പത്തൂര്‍ വഴി ഹൈദരാബാദിലേക്ക് ട്രെയിനില്‍ രക്ഷപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രതികളുടെ മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പിള്ളിശേരിയിൽ വീട് കയറി തോക്ക് ചൂണ്ടി വിവാഹ മോതിരവും മൊബൈൽ ഫോണും കവർന്നത്. അതിെൻറ ചൂട് വിട്ടുമാറും മുമ്പാണ് ശനിയാഴ്ച ഉച്ചക്ക് സ്വർണ വ്യാപാരിയായ കോഴിക്കോട് സ്വദേശി സുമേഷിനെ പത്രപരസ്യത്തിെൻറ അടിസ്ഥാനത്തില്‍ പാലയ്ക്കലിലേക്ക് വിളിച്ച് വരുത്തി കാറില്‍ കയറ്റികൊണ്ടുപോയി പള്ളിപ്പുറത്ത് വിജനമായ സ്ഥലത്ത് വെച്ച് നാലംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത്. തോക്ക് ചൂണ്ടി കവര്‍ച്ചക്ക് പിന്നില്‍ കായക്കുരു രാകേഷ് എന്ന ഗുണ്ടയും സംഘവുമാണെന്ന് െപാലീസ് കണ്ടെത്തിയിരുന്നു. ഇവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സമാന രീതിയില്‍ ചാവക്കാട് നടന്ന കേസിലും കായക്കുരു രാകേഷിെൻറ നേതൃത്വത്തിലുളള സംഘമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം പ്രേത്യക സംഘത്തിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.