കൊടുങ്ങല്ലൂർ: . മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന 'അക്ഷരവീട്' പദ്ധതിയിലെ 13ാമത് വീടായ 'ഒൗ' ആണ് ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിച്ച ജ്യോതികക്കായി സമർപ്പിക്കുന്നത്. വിമുക്ത ഭടൻ പരേതനായ മോഹനെൻറ ഭാര്യയും റിട്ട. പോസ്റ്റൽ ജീവനക്കാരിയുമായ ആനാപ്പുഴ ഉള്ളൂക്കാരൻ പറമ്പിൽ ലക്ഷ്മിക്കുട്ടി സൗജന്യമായി നൽകിയ മൂന്ന് സെൻറിലാണ് ജ്യോതികക്കും കുടുംബത്തിനും അക്ഷര വീട് നിർമിക്കുന്നത്. പി.ടി.എ പ്രസിഡൻറ് ടി.എസ്. സിനിൽ, പി.കെ. വത്സൻ എന്നിവരുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ കൂട്ടായ്മയിലാണ് സ്ഥലം സജ്ജമാക്കിയത്. ഉള്ളൂക്കാരൻ പറമ്പിൽ രഘുവിെൻറയും വനജയുടെയും മകളായ ജ്യോതികയുടെ കുടുംബം ഇപ്പോൾ ആനാപ്പുഴയിലെ പീടികമുറിയിെല വാടകയിടത്തിലാണ് താമസം. അക്ഷര വീട് നിർമാണത്തിനായി േജ്യാതിക പഠിച്ച കൊടുങ്ങല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗം വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികളായി മന്ത്രി വി.എസ്. സുനിൽകുമാർ, ഇന്നസെൻറ് എം.പി (മുഖ്യ രക്ഷാധികാരികൾ), വി.ആർ. സുനിൽകുമാർ എം.എൽ.എ (രക്ഷാധികാരി), നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ (ചെയർമാൻ), സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, പി.കെ. വത്സൻ (വൈസ് ചെയർ.) മാധ്യമം റീജനൽ മാേനജർ വി.കെ. അലി (ജന. കൺ.), പി.ടി.എ പ്രസിഡൻറ് ടി.എസ്. സിനിൽ, മാധ്യമം എ.എഫ്.സി കെ.ബി. സിദ്ദീഖ് (കൺ.), കൗൺസിലർമാരായ എം.എസ്. വിനയകുമാർ, ഗീതാദേവി, പ്രിൻസിപ്പൽ മോഹിനി, പ്രധാനാധ്യാപിക സുമംഗലി, അധ്യാപകരായ ഇ.എ. റഷീദ്, വി. മനോജ്, പി.എ. േജാൺസൺ, കെ.എച്ച്. വിശ്വനാഥൻ, ഷെഫീർ കാരുമാത്ര, പി.കെ. അനിൽകുമാർ (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമം റീജനൽ മാേനജർ വി.കെ. അലി അധ്യക്ഷത വഹിച്ചു. പി.ആർ. മാനേജർ കെ.ടി. ഷൗക്കത്തലി പദ്ധതി വിശദീകരിച്ചു. അക്ഷര വീട് പ്രോജക്ട് കോഒാഡിനേറ്റർ എം.എ. റബീഹ് പാനൽ അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, കൗൺസിലർമാരായ ഷീല രാജ്കമൽ, സഹീർ, വിനയകുമാർ, ഗീതാദേവി, കിഡ്സ് അസി. ഡയറക്ടർ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, ലക്ഷ്മിക്കുട്ടി, ജ്യോതിക എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സുമംഗലി സ്വാഗതവും പി.ടി.എ പ്രസിഡൻറ് സിനിൽ നന്ദിയും പറഞ്ഞു. വിവിധ സംഘടന നേതാക്കൾ പെങ്കടുത്തു. വി.ആർ. സുനിൽ കുമാർ എം.എൽ.എ നേരത്തേയെത്തി പിന്തുണ അറിയിച്ച് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.