തൃശൂർ: കൊള്ളപ്പലിശക്കാരെ കുരുക്കാൻ ആരംഭിച്ച 'ഓപറേഷന്‍ കുബേര'യുടെ പ്രവര്‍ത്തനം അനക്കമെറ്റങ്കിലും പൊലീസിെൻറ കുബേര അദാലത്ത് വഴിപാടു പോലെ തുടരുന്നു. പലിശസംഘങ്ങളും സജീവമാണ്. അമിതപലിശക്കാരെയും അനധികൃത പണമിടപാടുകാരെയും കുരുക്കുന്നതിന് കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്താണ് ഓപറേഷന്‍ കുബേര ആരംഭിച്ചത്. തുടക്കത്തിൽ റെയ്ഡുകള്‍ നടത്തി ഇത്തരക്കാർക്കെതിരെ കേെസടുത്തിരുന്നു. പിന്നീട് പേരിന് മാത്രമാെയങ്കിലും പണമിടപാടുകാർക്കെതിരെ പരാതി നല്‍കാനുള്ള ധൈര്യം ഇത് ഇരകളിലുണ്ടാക്കി. ഗ്രാമീണമേഖലയില്‍ വേരുറപ്പിച്ചിരുന്ന ഇതര സംസ്ഥാന വട്ടിപ്പലിശ സംഘങ്ങള്‍ അതോടെ പിന്‍വലിഞ്ഞു. പലിശ മാഫിയയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സഹകരണ ബാങ്കുകൾക്കും കെ.എസ്.എഫ്.ഇ അടക്കമുള്ള സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിെയങ്കിലും അവയുെട സമീപനം വിപരീതദിശയിലായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തെ തുടർന്ന് കുബേര ദുർബലമായതോടെ പരാതി നൽകിയവർക്കെതിരെ പലിശ മാഫിയ വാളെടുത്തു. ആ സന്ദർഭത്തിൽ സംരക്ഷണം നൽകാൻ െപാലീസും ഉണ്ടായില്ല. വരുന്ന പരാതികളിൽ അധികവും കുബേരയുടെ പരിധിയിൽ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കി തുടങ്ങിയതോെട ജനത്തിന് ഇതുകൊണ്ട് കാര്യമില്ലാതായി. തൃശൂർ ജില്ലയിൽ മാത്രം അദാലത്തിൽ ലഭിച്ച നൂറുകണക്കിന് പരാതികളിൽ കേസെടുത്തത് വിരലിലെണ്ണാൻ മാത്രം. പലതിെൻറയും റിപ്പോർട്ട് കോടതിയിൽ എത്തിയതുമില്ല. പലിശക്കാർക്കെതിെര പൊലീസ് നടപടി ഇല്ലെങ്കിലും ഇതിെൻറ പേരിലുള്ള അദാലത്ത് തുടരുകയാണ്- അപഹാസ്യമായി. മാസത്തിൽ ഒരു തവണ രാവിലെ മുതൽ ഉച്ചവരെ ഇതിന് സമയം െചലവിടും. പരാതിക്കാർക്ക് കിട്ടുന്ന മറുപടി കുബേരയുടെ പരിധിയിൽ വരില്ലെന്നും. ഇതോടെ ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കി. സാധാരണക്കാരാണ് ഇവരുടെ കെണിയില്‍ വീഴുന്നത്. തൃശൂർ നഗരത്തിൽ മാത്രം പിടിച്ചുപറി-ഗുണ്ട സംഘങ്ങളുമായി വൻ പലിശ വാങ്ങുന്ന നൂറോളം പലിശക്കാരുണ്ടെന്ന് പൊലീസ് തന്നെ പറയുന്നു. ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും. പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന ധാരണയിൽ ഇരകൾ പരാതി നൽകാൻ മടിക്കുന്നു. ഓപറേഷൻ ആരംഭിക്കുമ്പോൾ മാഫിയ സംഘങ്ങള്‍ പത്തി താഴ്ത്തുകയും ശക്തി കുറയുമ്പോൾ തലപൊക്കുകയും ചെയ്യുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഓപറേഷനാണ് പരിഗണനയിലുള്ളതെന്നും ഓപറേഷൻ കുബേരക്ക് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്നുമായിരുന്നു സര്‍ക്കാറിെൻറ പ്രഖ്യാപനം. അത് പ്രഖ്യാപനത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.