ആമ്പല്ലൂര്‍: ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ ഇരുതലമൂരി പാമ്പുമായി മൂന്ന് പേര്‍ പിടിയില്‍. കൊല്ലം പരവൂര്‍ പൂതക്കുളം കനകദാസ് വീട്ടില്‍ സതീശന്‍പിള്ള (40), കൊട്ടാരക്കര കുളക്കട പൂവട്ടൂര്‍ ആറ്റുപുറത്ത് അശോക് കുമാര്‍ (27), ചാത്തന്നൂര്‍ പാരിപ്പിള്ളി കല്ലുവിള സോമേഷ് (24) എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്ന് 14 ലക്ഷം കൊടുത്ത് വാങ്ങിയ പാമ്പിനെ 60 ലക്ഷം രൂപക്ക് കായംകുളത്ത് മറിച്ച് വില്‍ക്കാൻ കൊണ്ടുപോകുകയാണെന്ന് പ്രതികൾ ഇവരെ പിടികൂടിയ വനംവകുപ്പ് അധികൃതരോട് പറഞ്ഞു. ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ജി. പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ നിന്ന് കായംകുളത്തേക്ക് പോകുന്ന വോള്‍വോ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് പാമ്പുമായി ഇവർ പിടിയിലായത്. ഞായറാഴ്ച രാവിലെ 6.30നാണ് ഇവരെ പിടികൂടിയത്. തിന നിറച്ച ട്രാവലിങ് ബാഗിലാണ് പാമ്പിനെ ഇട്ടിരുന്നത്. ഇതിന് 135 സെൻറീമീറ്റര്‍ നീളവും മൂന്ന് കിലോയോളം തൂക്കവും ഉണ്ടെന്ന് വനപാലകര്‍ അറിയിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം തുടരന്വേഷണത്തിനായി പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ക്ക് കൈമാറി. സതീശന്‍ ഒരു കൊലക്കേസിലെ പ്രതിയാണത്രെ. തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് ആര്‍.എഫ്.ഒ എം.കെ. സുര്‍ജിത്ത്, എസ്.എഫ്.ഒമാരായ പി.ഡി. രതീഷ്, കെ.പി. ശ്രീജിത്ത്, ബി.എഫ്.ഒമാരായ ടി.എം. ഷിറാസ്, ഇ.പി. പ്രതീഷ്, വി.പി. പ്രജീഷ്, ടി.യു. രാജ്കുമാര്‍, കെ.വി. ജിതേഷ് ലാല്‍, സി.പി. സജീവ്കുമാര്‍, വി.വി. ജിഷു, വിനോദ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.