തൃശൂർ: ആതിഥേയ ടീമുകൾ പുറത്തായെങ്കിലും കേരള പ്രീമിയർ ലീഗ് ഫൈനൽ മത്സരം ഫുട്ബാൾ പ്രേമികൾ നെഞ്ചിലേറ്റി. മഴ മാറാതെ നിന്ന അന്തരീക്ഷമായിട്ടും പതിവിനേക്കാൾ കാണികൾ കോർപറേഷൻ സ്റ്റേഡിയത്തിലേക്കെത്തി. തൃശൂരിെൻറ സ്വന്തം ടീമായ എഫ്.സി കേരള പ്രാഥമിക റൗണ്ടിലും കിരീട സാധ്യതയുണ്ടായിരുന്ന എഫ്.സി തൃശൂർ സെമിയിലും പുറത്തായിരുന്നു. ആതിഥേയ ടീമിനു പ്രോത്സാഹനവുമായി എത്തുന്നവർ അതേ സ്പിരിറ്റോടെയാണ് ഫൈനൽ മത്സരം വീക്ഷിക്കാനെത്തിയത്. ഗോകുലം എഫ്.സിയും കോഴിക്കോട് ക്വാർട്സ് എഫ്.സിയും കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ആസ്വാദകരിൽ ഭൂരിഭാഗവും ഗോകുലത്തിനൊപ്പം ചേർന്നു. താളമേളങ്ങളോടെയാണ് ഫൈനൽ തുടങ്ങിയത്. രാവിലെ മുതൽ തോരാതെ പെയ്ത മഴ കളി തുടങ്ങുന്ന വേളയിൽ മാറി നിന്നു. ആദ്യപകുതിക്ക് ശേഷം എത്തിനോക്കിയ നേരിയ മഴ കളിയാവേശത്തെ ബാധിച്ചില്ല. ഫുട്ബാൾ നെഞ്ചേറ്റിയവരുടെ ആവേശാരവത്തിൽ അത് ആവിയായിപ്പോയി. ഓരോ മുന്നേറ്റത്തിലും പ്രോത്സാഹനവുമായി കാണികൾ ഒപ്പം നിന്നു. വിദേശ താരങ്ങളോടായിരുന്നു കാണികൾക്ക് പ്രിയമേറെ. ഗോകുലത്തിെൻറ ഇമ്മാനുവൽ ചിഗോസെ, മുദേ മൂസ, റിസ്റ്റിജൻ ഡെൻകോവിസ്കി, ബ്രയിൻ ഒമൊനി ക്വാർട്സിെൻറ മുഖ്ദാർ ഖസിസദ, സംതിയൻ മാങ്, ഇമ്മാനുവൽ ഐഡു എന്നീ വിദേശ താരങ്ങളുടെ പ്രകടനം കൈയടി നേടി. ക്വാർട്സിനായി കളത്തിലിറങ്ങിയ ഇമ്മാനുവൽ ഐഡുവാണ് ടൂർണമെൻറിെൻറ ടോപ് സ്കോറർ. ഫൈനലിെൻറ ഗതി മാറ്റിയത് ഗോകുലത്തിെൻറ ബ്രയിൻ ഒമൊനി ആണ്. ഗാലറിയെ ഇളക്കി മറിച്ച ഒമൊനയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ നിഷപ്രഭമാക്കിയാണ് വലയിലെത്തിയത്. ഗോകുലത്തിെൻറ സൂപ്പർതാരനിരയെ ഭയക്കാതെ പോരാടിയ ക്വാർട്സിനും അഭിമാനകരമായിരുന്നു മത്സരം. ആദ്യപകുതിയിൽ ഇരുടീമിനും മൂന്നിലേറെ ഗോളവസരങ്ങളാണ് ലഭിച്ചത്. ഗോളിമാരുടെ മികച്ച പ്രകടനം തുണയായി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ വിളിച്ചു പറഞ്ഞു- തൃശൂരുകാർ ഇപ്പോഴും ഫുട്ബാളിനെ പ്രണയിക്കുന്നു; മുേമ്പക്കാളുമേറെ. കെ.പി.എല്ലിനെ കുറിച്ച് വേണ്ടത്ര പ്രചാരണം നടത്തുന്നതിൽ വീഴ്ചയുണ്ടായതാണ് പലപ്പോഴും കാണികളുടെ എണ്ണം കുറച്ചത്. മികച്ച നിലവാരം പുലർത്തിയ ടൂർണമെൻറിെന കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ വേണമെന്നാണ് ഫുട്ബാൾ പ്രേമികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.